നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവ് മോഷ്ടിച്ച ബൈക്കുമായി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പരപ്പനങ്ങാടി : നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവ് മോഷ്ടിച്ച ബൈക്കുമായി പിടിയിൽ. ചെട്ടിപ്പടി സ്വദേശി കെ.മുഹമ്മദ് ആഷിഖ് (23) ആണ് വാഹനപരിശോധനക്കിടെ പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായത്.
രണ്ടുമാസം മുമ്പ് വാടാനപ്പള്ളിയിൽനിന്ന് മോഷ്ടിച്ച ബൈക്കിന്റെ നമ്പർ മാറ്റി ഓടുന്നതിനിടെ ഇയാൾ പോലീസ് പരിശോധനയിൽ പെടുകയായിരുന്നു. വിലകൂടിയ ബൈക്കുകൾ മാത്രം മോഷ്ടിക്കുകയാണ് പ്രതിയുടെ രീതിയെന്ന് സ്റ്റേഷൻ ഓഫിസർ ഹണി കെ.ദാസ് പറഞ്ഞു.

പൾസർ – 220 ബൈക്കാണ് ഏറെയും മോഷ്ടിക്കുന്നതെന്നും ഇയാൾക്കെതിരെ തിരൂരങ്ങാടി, തിരൂർ, പരപ്പനങ്ങാടി സ്റ്റേഷനുകളിൽ സമാന കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. പരപ്പനങ്ങാടി സി.ഐ ഹണി കെ ദാസ്, എസ്.ഐ നൗഷാദ് ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭൂമി വിൽക്കാൻ സമ്മതിച്ചില്ല ; ഭാര്യയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്

0
റാംപൂർ: ഭൂമി വിൽക്കാൻ സമ്മതിച്ചില്ല. ഭാര്യയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്. ഉത്തർ...

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...