കാര്‍ തട്ടിയെടുത്ത് വ്യാജ രേഖയുണ്ടാക്കി പണയം വെച്ചു ; പരാതിക്കാരന്റെ ബന്ധു അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ബന്ധുവിന്റെ കാര്‍ തട്ടിയെടുത്ത ശേഷം വ്യാജ രേഖകള്‍ ഉണ്ടാക്കി കാര്‍ പണയം വെച്ച സംഘത്തില്‍പെട്ട ഒരാളെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു. ബൈക്കിലെത്തി സ്ത്രീയുടെ മാല പൊട്ടിച്ചു കടന്ന കേസില്‍ നേരത്തേ പിടിയിലായ ആളാണ് ഈ കേസിലും പിടിയിലായിട്ടുള്ളത്.

ഇരവിപുരം കയ്യാലക്കല്‍ അറഫാ നഗര്‍ 81 ഹമീദാ മന്‍സിലില്‍ ഷുഹൈബ് (25) ആണ് പിടിയിലായത്. ഇയാള്‍ ഇപ്പോള്‍ തൃക്കോവില്‍വട്ടം മൈലാപ്പൂര്‍ പേരയം ഗവ.എല്‍.പി.സ്കൂളിന് വടക്ക് കനാല്‍ പുരയിടത്തില്‍ നജീം മന്‍സിലില്‍ വാടകക്ക് താമസിക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നയാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

അയത്തില്‍ പണിക്കന്റയ്യത്ത് നഗറില്‍ പണ്ടകശാല തൊടിയില്‍ അന്‍സാരിയുടെ കാറാണ് ഇവര്‍ തട്ടിയെടുത്തത്. അന്‍സാരിയുടെ ബന്ധുവാണ് ഷുഹൈബ്. ഇരവിപുരം പോലീസില്‍ അന്‍സാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കാര്‍ കണ്ടെത്തിയതും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞതും. നേരത്തെ ബൈക്കിലെത്തി മാല പിടിച്ചുപറിച്ചതിന് ഷുഹൈബ് അറസ്റ്റിലായിരുന്നു. വിവിധ സറ്റേഷനുകളിലായി പ്രതിക്കെതിരെ വേറെയും കേസുകളുണ്ട്. ഇരവിപുരം എസ്.എച്ച്‌.ഓ.വിനോദ്, എസ്.ഐമാരായ അനീഷ്, ബിനോദ് കുമാര്‍, ദീപു, ജി.എസ്.ഐ.ആന്റണി, എ.എസ്.ഐ.മാരായ ഷിബു ജെ.പീറ്റര്‍, ജയപ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...