Friday, April 26, 2024 5:48 pm

പത്തനംതിട്ട സാരംഗിന്റെ എല്ലാമായിരുന്നു ഫിറോസ്‌ ഖാന്‍ ഓര്‍മ്മയായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയിലെ വ്യാപാരിയും പ്രശസ്തമായ സാരംഗ് ഓര്‍ക്കസ്ട്രയുടെ മാനേജരുമായിരുന്ന ഫിറോസ്‌ ഖാന്‍ എം (56) നിര്യാതനായി. പലവിധ രോഗങ്ങളാല്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് വൈകുന്നേരം ആറുമണിയോടെയായിരുന്നു മരിച്ചത്. കബറടക്കം നാളെ (ഞായറാഴ്ച) രാവിലെ പത്തനംതിട്ട ടൗൺ ജുമാ മസ്ജിദില്‍. ഭാര്യ – അമ്പിളി ഫിറോസ്‌. മക്കള്‍ -ഫജര്‍ ഫിറോസ്‌, ഫജാസ് ഫിറോസ്‌, ഫര്‍സീന്‍ ഫാത്തിമ.

ദീര്‍ഘ വര്‍ഷങ്ങളായി സാരംഗിന്റെ നെടുംതൂണായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. എല്ലാ പരിപാടികള്‍ക്കും നേരിട്ടെത്തി മേല്‍നോട്ടം വഹിക്കുക എന്നത് നിര്‍ബന്ധമായിരുന്നു. പത്തനംതിട്ട സാരംഗില്‍ കൂടി വളര്‍ന്നുവന്ന നിരവധി കലാകാരന്മാര്‍ ഇന്ന് സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെയെല്ലാം  ഉയര്‍ച്ചക്ക് പിന്നില്‍ ഫിറോസിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട മുനിസിപ്പല്‍ യൂണിറ്റിന്റെ എക്സിക്യുട്ടീവ്‌ കമ്മിറ്റി അംഗംകൂടിയാണ് ഫിറോസ്‌ ഖാന്‍.

രോഗം വല്ലാതെ അലട്ടിയിരുന്നുവെങ്കിലും  തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു ഫിറോസ്‌. സെപ്റ്റംബര്‍ 19 ന് സാരംഗ് ഓര്‍ക്കസ്ട്രയുടെ ഫെയ്സ് ബുക്ക് പേജില്‍ കുറിച്ച വരികളില്‍നിന്നും എല്ലാം മനസ്സിലാകും. അത് ഇപ്രകാരമാണ് …..

പ്രിയരെ, കഴിഞ്ഞ 6 മാസക്കാലമായി ആരോഗ്യപരമായ ഒരുപാട് വെല്ലുവിളികളെ തരണം ചെയ്തു കൊണ്ടിരിക്കുകയാണ്.. ഒരു സ്ട്രോക്ക് വന്ന് തുടങ്ങി അങ്ങനെ ഹൃദയാഘാതം, കിഡ്നി തകരാർ, നുറോ പ്രശ്നങ്ങൾ, ബ്ലഡ് പ്രഷർ, ഡെെ ബറ്റീസ് തുടങ്ങി രോഗങ്ങളുടെ ഒരു ഘോഷയാത്ര തന്നെയാണ്.. ആദ്യം തിരുവനന്തപുരം അനന്തപുരിയിൽ ആയിരുന്നു ട്രീറ്റ്മെന്റ് നടത്തിയതെങ്കിലും ഇപ്പോൾ തിരുവല്ല Believers ആശുപത്രിയിലാണ് ചികിത്സ 😀 വെറുതെ ഇരുന്ന് സമയം പോകാത്ത കാരണം ആഴ്ചയിൽ 3 ഡയാലിസിസ് ചെയ്യാൻ പോകുന്നുണ്ട്..😎 എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം എന്റെ കുടുംബവും, എനിക്ക് എന്റെ സമൂഹം തരുന്ന സ്നേഹവും കരുതലും എന്റെ പ്രിയ സുഹൃത്തുക്കൾ ഒക്കെയാണ് അത്കൊണ്ട് തന്നെ അധികനാൾ ഈ രോഗങ്ങൾക്ക് എന്നെ വീട്ടിൽ ഇരുത്താൻ സാധിക്കില്ല എന്ന് വിശ്വസിക്കുന്നു എല്ലാവരുടെയും സ്നേഹവും, കരുതലും പ്രാർത്ഥനയും ഉള്ളത്കൊണ്ട് തന്നെ എത്രയും പെട്ടെന്ന് അല്ലാഹു എനിക്ക് ആരോഗ്യം നൽകി നിങ്ങളിലേക്ക് എത്തിക്കും എന്ന് തന്നെയാണ് ഉറച്ച വിശ്വാസം… ഇത്രയും ഒക്കെ ശാരീരികമായി തളർന്നിട്ടും എന്റെ മനസ്സ് ഇപ്പോഴും വളരെ ആരോഗ്യത്തോടെ ഉള്ളത്കൊണ്ടാണ് എനിക്ക് ഇതൊക്കെ തരണം ചെയ്യാൻ സാധിക്കുന്നത് എന്ന ഉത്തമ ബോധ്യം എനിക്കുണ്ട്.. അതിന് ഏറ്റവും അധികം ശക്തി പകരുന്നത് എന്റെ ഭാര്യ അമ്പിളിയും മൂത്ത മകൻ അപ്പു (Fajar) എന്റെ അസാനിദ്ധ്യതിലും ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും മൊബൈൽ കട, സാരംഗ് orchestra, കുടുംബം അങ്ങനെ എല്ലാം തന്നെ നന്നായി അവൻ മികച്ച രീതിയിൽ നോക്കുന്നുണ്ട് അത്പോലെ എന്റെ രണ്ടാമത്തെ മകൻ ചിന്നൻ (Fajas) അവനെ ഉപരി പഠനത്തിനായി ലണ്ടനിൽ വിടാൻ എന്നെക്കൊണ്ട് സാധിച്ചു എന്ന ചാരിദ്ധാർത്യം നിലനിൽക്കുമ്പോഴും അവൻ ഒരുപാട് ദൂരെയാണ് എന്ന സത്യം എന്നെ വളരെയധികം അലട്ടിയിരുന്നു പക്ഷേ ആ ആശങ്കയെ കാറ്റിൽ പറത്തി ഈ സാഹജര്യങ്ങൾക്കിടയിലും എനിക്ക് വയ്യ എന്നറിഞ്ഞ നിമിഷം ലണ്ടണിൽ നിന്നും പറന്ന് ഇങ്ങ് എത്തിയിട്ടുണ്ട് അത് തരുന്ന ആശ്വാസവും പിന്നെ എന്റെ ഏക മകൾ മോളുട്ടി (Farzeen Fathima) അവളുടെ കരുതലും സ്നേഹവും പരിചരണവും അത്പോലെ എന്റെ സഹോദരങ്ങൾ മറ്റ് ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ ഇവരുടെ ഒക്കെ സ്നേഹം, സഹകരണം, കരുതൽ, ഇതൊക്കെ തന്നെയാണ് എന്റെ ഏറ്റവും വലിയ ശക്തി.. ഇങ്ങനെ ഒരു കുറിപ്പ് എഴുതി ഇടാൻ കാരണവും എന്റെ മക്കൾ തന്നെ സമൂഹവുമായി ജീവിതത്തിലെ ഭൂരിഭാഗം നേരവും ചിലവഴിച്ച എനിക്ക് ഇങ്ങനെ ആശുപത്രിയും വീടും മാത്രമായി ഒതുങ്ങേണ്ടി വരുമ്പോൾ ഉണ്ടാകുന്ന മാനസിക പിരിമുറുക്കം എന്റെ മക്കൾ മനസ്സിലാകുന്നത് പോലെ മറ്റാർക്കും മനസ്സിലാക്കണം എന്നില്ല അത്കൊണ്ട് തന്നെയാവാം അവരാണ് ഈ ഫേസ്ബുക്കിൽ ഒരു പ്രൊഫൈൽ തുടങ്ങുന്നതിന് ചുക്കാൻ പിടിച്ചത്.. എനിക്ക് ഇപ്പോഴും ഇതിലെ കാര്യങ്ങൽ ഒന്നും അറിയില്ല! 😂 എന്തിന് ഏറെ ഈ കുറിപ്പ് പോലും മകനെ കൊണ്ടാണ് പോസ്റ്റ് ചെയ്യുന്നത്.. നേരിട്ട് ഉള്ളപോലെ ആകില്ല എന്നാലും ഒരു പരിധി വരെ ആളുകളുമായി ബന്ധം നിലനിർത്തുവാൻ സമൂഹവുമായി എടുക്കുവാൻ സാധിക്കും എന്ന ഒരു വിശ്വാസം ഇതിൽ എനിക്കുണ്ട്.. അത്കൊണ്ട് തന്നെയാവാം ഈ പ്രൊഫൈൽ തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ ഒരുപാട് ഫ്രണ്ട് റിക്വസ്റ്റുകൾ സന്ദേശങ്ങൾ ഒക്കെ തന്നെ വരുന്നത് വർഷങ്ങളായി ഇതിൽ നിന്ന് ഇറങ്ങാതെ പരിശ്രമിക്കുന്ന എന്റെ മക്കൾക്ക് എന്തോ അത് കണ്ടിട്ട് അത്ഭുതം ആണ്😎 അവർ പറയുന്നത് ഒന്നും വേണ്ടപോലെ എനിക്ക് മനസ്സിലാകാത്തത് കാരണം ഒരു ചെറു ചിരിയിൽ ഞാനും കുറച്ച് അങ്ങ് അഹങ്കരിക്കും (എല്ലാം മനസ്സിലായത് പോലെ) 🤭 ഏതായാലും എന്റെ നിരവധി അനവധി സുഹൂർത്തുകൾ ബന്ധുക്കൾ ഗാനമേള മേഖലയിലെയും, സിനിമ മേഖലയിലെയും, ബിസിനെസ്സ് മേഖലയിലെയും എന്റെ സഹപ്രവർത്തകർ, പത്തനംതിട്ടയിലെയും മറ്റും സാമൂഹ്യ പ്രവർത്തകർ ആളുകൾ, പള്ളിയിൽ ഉള്ള സുഹൃത്തുക്കൾ, അങ്ങനെ ഒരുപാട് സുഹൃത്തുക്കൾ ഈ അവസരത്തിൽ എന്റെ ക്ഷേമം അന്വേഷിക്കുക ഉണ്ടായി എനിക്ക് വേണ്ട രീതിയിൽ അവരോട് സംവദിക്കാൻ സാധിച്ചില്ല.. ഇനി ഇത് അങ്ങോട്ട് മക്കളുടെ സഹായത്തോടെ പഠിച്ച് വരികയാണ് ശേഷം കാണാനും സംസാരിക്കാനും ഒക്കെ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.. എന്തായാലും ദൈവം നമ്മുടെ സമൂഹത്തിന്റെ ഈ നശിച്ച അവസ്ഥ എത്രയും പെട്ടെന്ന് മാറ്റി തരട്ടെ എന്ന പ്രാർത്ഥന ഉണ്ട്.. എല്ലാവരും എനിക്കും എന്റെ കുടുംബത്തിനും വേണ്ടി കൂടെ പ്രാർത്ഥിക്കുക.. ❤️
സസ്നേഹം, *ഫിറോസ് ഖാൻ പുതുവീട് (സാരംഗ്)*

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇളകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം മുഴുവൻ സമയയാഗ ക്രിയകളിലേക്കു കടന്നു

0
കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം മുഴുവൻ...

തമിഴ്നാട്ടില്‍ നിന്ന് വോട്ട് ചെയ്ത് നേരെ കേരളത്തിലേക്ക് ; വിരലിലെ മഷിക്കറ കണ്ട് പൊക്കി...

0
ഇടുക്കി: വീണ്ടും ഇരട്ട വോട്ട് പിടിച്ച് പോളിങ് ഉദ്യോഗസ്ഥര്‍. കുമ്പപ്പാറയിലാണ് ഇരട്ടവോട്ട്...

പത്തനംതിട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് ; വോട്ടിംഗ് ശതമാനം അപ്ഡേറ്റ്സ്

0
ഐ.ആന്‍ഡ്.പി.ആര്‍.ഡി. പത്തനംതിട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 അപ്ഡേറ്റ്സ് 2024 ഏപ്രില്‍ 26, 02.50 പി.എം. ----- പത്തനംതിട്ട ലോക്സഭാ മണ്ഡലം ---- വോട്ടിംഗ്...

ഓർഡർ ചെയ്ത ഭക്ഷണം പെട്ടെന്ന് ലഭിക്കണമോ? അധിക നിരക്ക് ഈടാക്കാനുള്ള പ്ലാനുമായി സൊമാറ്റോ

0
മുംബൈ: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഭക്ഷണം വേഗത്തിൽ ഡെലിവറി...