സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ഹാന്‍സിന്റെ വന്‍ശേഖരവുമായി ഒരാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി : ചില്ലറ വില്‍പ്പന കേന്ദ്രത്തിലേക്ക് രാത്രിയില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ഹാന്‍സിന്റെ വന്‍ശേഖരവുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി പാണ്ടിക്കടവ് ചക്കരക്കണ്ടി വീട്ടില്‍ സി.കെ. മനോജ് (45)ആണ് മാനന്തവാടി പോലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 450 പാക്കറ്റ് ഹാന്‍സും ഇത് കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും പിടിച്ചെടുത്തു. തിങ്കളാഴ്ച രാത്രി മാനന്തവാടി നഗരത്തിലെ വനിത ജങ്ഷനില്‍ പോലീസ് വാഹന പരിശോധന നടത്തുമ്പോഴാണ് ഇയാൾ പിടിയിലായത്.

ചാക്കില്‍ നിറച്ച ഹാന്‍സ് പാക്കറ്റുകൾ സ്‌കൂട്ടറിൽ വെച്ചാണ് മനോജ് ഇതുവഴി വന്നത്. സ്‌കൂട്ടറിന്റെ ഫൂട്ട്റെസ്റ്റില്‍ ചാക്കില്‍ നിറച്ച നിലയിലായിരുന്നു ഹാൻസ്. ചാക്കിനകത്ത് നിന്ന് 450 പാക്കറ്റ് ഹാന്‍സ് പോലീസ് കണ്ടെടുത്തു. മനോജ് സ്ഥിരം ഹാൻസ് വില്‍പ്പനക്കാരനാണെന്ന് പോലീസ് അറിയിച്ചു. മാനന്തവാടി പോലീസ് എസ്.എച്ച്.ഒ പി.റഫീഖിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ മുര്‍ഷിദ്, സിവില്‍ പോലീസ് ഓഫീസര്‍ അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് വാഹന പരിശോധന നടത്തിയത്. പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് വൈദ്യപരിശോധന അടക്കം നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരി വിരുദ്ധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം : ദീനാമ്മ റോയി

0
പത്തനംതിട്ട : വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍...

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ...

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...