ഹാന്‍സിന്റെ വന്‍ശേഖരവുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി: ചില്ലറ വില്‍പ്പന കേന്ദ്രത്തിലേക്ക് രാത്രിയില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ഹാന്‍സിന്റെ വന്‍ശേഖരവുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി പാണ്ടിക്കടവ് ചക്കരക്കണ്ടി വീട്ടില്‍ സി.കെ. മനോജ് (45)ആണ് മാനന്തവാടി പോലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 450 പാക്കറ്റ് ഹാന്‍സും ഇത് കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും പിടിച്ചെടുത്തു. തിങ്കളാഴ്ച രാത്രി മാനന്തവാടി നഗരത്തിലെ വനിത ജങ്ഷനില്‍ പോലീസ് വാഹന പരിശോധന നടത്തുമ്പോഴാണ് ഇയാൾ പിടിയിലായത്. ചാക്കില്‍ നിറച്ച ഹാന്‍സ് പാക്കറ്റുകൾ സ്‌കൂട്ടറിൽ വെച്ചാണ് മനോജ് ഇതുവഴി വന്നത്.

സ്‌കൂട്ടറിന്റെ ഫൂട്ട്റെസ്റ്റില്‍ ചാക്കില്‍ നിറച്ച നിലയിലായിരുന്നു ഹാൻസ്. ചാക്കിനകത്ത് നിന്ന് 450 പാക്കറ്റ് ഹാന്‍സ് പോലീസ് കണ്ടെടുത്തു. മനോജ് സ്ഥിരം ഹാൻസ് വില്‍പ്പനക്കാരനാണെന്ന് പോലീസ് അറിയിച്ചു. മാനന്തവാടി പോലീസ് എസ്.എച്ച്.ഒ പി.റഫീഖിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ മുര്‍ഷിദ്, സിവില്‍ പോലീസ് ഓഫീസര്‍ അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് വാഹന പരിശോധന നടത്തിയത്. പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് വൈദ്യപരിശോധന അടക്കം നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...