ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരിത്തെറിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരിത്തെറിച്ചു. ബസിൽ നിന്ന് തെറിച്ച് വന്ന ടയർ ബൈക്കിലിടിച്ചെങ്കിലും ആർക്കും പരിക്കില്ല. ഇന്ന് ഉച്ചയോടെ ആലംകോടിന് സമീപം ആയിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങൽ വഴി കിളിമാനൂരേക്ക് പുറപ്പെട്ട സിറ്റി ഫാസ്റ്റ് ബസ് ആണ് കാവുനടയിൽ വെച്ച് അപകടത്തിൽപ്പെട്ടത്. കാവുനട ജങ്ഷന് സമീപം എത്തിയപ്പോൾ ഓടിക്കൊണ്ടിരുന്ന ബസിന്‍റെ ഇടത് വശത്തെ മുൻ ചക്രം ഇളകിപ്പോകുകയായിരുന്നു. മുൻ ചക്രം ഇല്ലാതായതോടെ ബസ് വശത്തേക്ക് ചരിഞ്ഞ് റോഡിൽ ഉരഞ്ഞാണ് നിന്നത്. യാത്രക്കാർ ഭയന്ന് ബഹളം വെച്ചതോടെ സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി. എന്നാൽ ആർക്കും പരിക്കുണ്ടായില്ലെന്നത് ആശ്വാസമായി. ബസിൽ നിന്നും വേർപ്പെട്ട ചക്രം ഉരുണ്ട് ചെന്ന് സമീപത്തുണ്ടായിരുന്ന ബൈക്കിലും ചെറിയമതിലിലും തട്ടി താഴെ വീണു.

പരിസരത്ത് ആളില്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായതെന്നും കാലപ്പഴക്കം ചെന്ന ബസ് സർവീസ് നടത്തുന്നത് യാത്രക്കാർക്കും നാട്ടുകാർക്കും ഒരുപോലെ ഭീഷണിയാണെന്നും നാട്ടുകാർ ആരോപിക്കുന്നു. രാവിലെ പരിശോധന പൂർത്തിയാക്കി വിട്ട ബസ് ആണെന്നും ഒരു തകരാറും ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും കെഎസ്ആർടിസി അധികൃതർ പറഞ്ഞു. ബസ് തുടർന്ന് യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയിലായതോടെ യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റിവിട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...