ട്രെയിൻ യാത്രക്കാരിയുടെ സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്ന പ്രതി ആറ് വർഷത്തിന് ശേഷം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ട്രെയിൻ യാത്രക്കാരിയുടെ സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്ന പ്രതി ആറ് വർഷത്തിന് ശേഷം പിടിയിൽ. ഷൊർണൂരിൽ നടന്ന മോഷണത്തിലാണ് ചെറുതുരുത്തി സ്വദേശി സനൂപ് പിടിയിലായത്. റിമാൻഡിലിരിക്കെ ജാമ്യമെടുത്ത് മുങ്ങിയ പ്രതിയെയാണ് റെയിൽവേ പോലീസ് വീണ്ടും പിടികൂടിയത്. 2019 ഫെബ്രുവരി 20 ന് മലബാർ എക്സ്പ്രസിലായിരുന്നു സംഭവം. ഷൊർണൂരിൽ നിന്നും കോഴിക്കോടേക്ക് യാത്ര ചെയ്യുകയായിരുന്ന കല്ലായി സ്വദേശിയുടെ ബാഗാണ് സനൂപ് മോഷ്ടിച്ചത്.

മൊബൈൽ ഫോണും സ്വർണാഭരണങ്ങളും, വിലപിടിപ്പുള്ള വസ്തുക്കളും അടങ്ങിയ ബാഗ് മോഷ്ടിച്ച പ്രതിയെ അന്നു തന്നെ റെയിൽവേ പോലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കസ്റ്റഡി അപേക്ഷ നൽകും മുമ്പെ പ്രതി ജാമ്യമെടുത്ത് മുങ്ങി. തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാതെയും വീട്ടുകാരുമായി ബന്ധപ്പെടാതെയും ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ കോയമ്പത്തൂരിൽ നിന്നാണ് സനൂപിനെ പിടികൂടിയത്. പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി പത്തിലേറെ കളവു കേസുകളും നിലവിലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....