വില്പന നടത്താൻ ഗോവയിൽ നിന്നും കടത്തിക്കൊണ്ട് വന്ന അന്യസംസ്ഥാന മദ്യവുമായി ഒരാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: വിവിധ ജില്ലകളിൽ വില്പന നടത്താൻ ഗോവയിൽ നിന്നും കടത്തിക്കൊണ്ട് വന്ന അന്യസംസ്ഥാന മദ്യവുമായി ഒരാൾ പിടിയിൽ. കൊല്ലം വടക്കേവിള അയത്തിൽ പട്ടത്താനം സ്വദേശി ജിജോ (41)യാണ് കരുനാഗപ്പള്ളി എക്സൈസിന്റെ പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ ലതീഷ് എസിൻ്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി കാരോട്ട് മുക്കിന് പടിഞ്ഞാറ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കാറിൽ കടത്തിക്കൊണ്ട് വന്ന 58 കുപ്പിമദ്യം പിടിച്ചെടുത്തത് 43.5 ലിറ്റർ ഗോവൻ മദ്യമാണ് ഉണ്ടായിരുന്നത്.

ഗോവയിൽ നിന്നും കടത്തിക്കൊണ്ട് വരുന്ന മദ്യം കൂടിയ വിലയ്ക്ക് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പ്രതി. മുമ്പ് കരുനാഗപ്പള്ളിയിൽ ഗോവൻ മദ്യം വിതരണം ചെയ്തതായി എക്സൈസിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഏറെ നാളുകളായി ഇയാൾ നിരീക്ഷണത്തിലായിരുന്നു. കരുനാഗപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

എക്സൈസ് ഇൻസെക്ടർ (ഗ്രേഡ്)രഘു K G,എക്സൈസ് ഇൻസെക്ടർ (ഗ്രേഡ്) മാരായ അജയകുമാർ, ഉണ്ണിക്കൃഷ്ണപിള്ള, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) മാരായ അഭിലാഷ്, സുജിത്ത്, വനിത സിവിൽ എക്സൈസ് ഓഫീസർ മോളി, സിവിൽ എക്സൈസ് ഓഫീസർ മാരായ നിധിൻ, അജയഘോഷ്, രജിത്ത് കെ പിള്ള, ചാൾസ്, കിഷോർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....