വീട് നിര്‍മ്മിക്കുന്നതിന് സര്‍ക്കാരില്‍ നിന്നും ലഭിച്ച പണത്തിന്റെ പങ്ക് നല്‍കിയില്ല ; മകളുടെ കാല്‍ തല്ലിയൊടിച്ച്‌ അച്ഛന്‍

For full experience, Download our mobile application:
Get it on Google Play

പരവൂര്‍ : മകളുടെ കാല്‍ തല്ലിയൊടിച്ച്‌ അച്ഛന്‍. വീട് നിര്‍മ്മിക്കുന്നതിന് സര്‍ക്കാരില്‍ നിന്നും ലഭിച്ച പണത്തിന്റെ പങ്ക് നല്‍കിയില്ലെന്ന് ആരോപിച്ചാണ് കാല്‍ തല്ലിയൊടിച്ചത്. നെടുങ്ങോലം കൂനയില്‍ ബിന്ദുവിലാസത്തില്‍ അജയനെയാണ് പരവൂര്‍ പോലീസ് പിടികൂടിയത്. മകള്‍ അഞ്ചുവിന്റെ കാലാണ് ഇയാള്‍ കട്ടിളകൊണ്ട് അടിച്ച്‌ ഒടിച്ചത്. കാലിന്റെ അസ്ഥിക്ക് പൊട്ടലുണ്ടായ അഞ്ചു നിലവില്‍ നെടുങ്ങോലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അഞ്ചുവിന് പരവൂര്‍ നഗരസഭയില്‍ നിന്ന് വീട് നിര്‍മ്മാണത്തിന് സഹായം ലഭിച്ചിരുന്നു. വീടിന്റെ പണി ആരംഭിക്കുകയും ചെയ്തു. ഏറെക്കാലമായി വീട്ടില്‍നിന്നു മാറി പാരിപ്പള്ളിയില്‍ താമസിക്കുകയായിരുന്ന അജയന്‍ ഇതറിഞ്ഞെത്തി പണത്തിന്റെ പങ്ക് ആവശ്യപ്പെട്ടു. ഇത് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പ്രതി മകളെ ആക്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

0
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ...

അടുക്കളകളിൽ പാറ്റയും ഈച്ചയും ; മുംബൈയിൽ മക്ഡൊണാൾഡ് അടക്കമുള്ള ഔട്ട്ലെറ്റുകൾക്ക് നേരെ നടപടി

0
മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ്...

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...

പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ ഇളവുമായി കർണാടക; വാർഷിക വരുമാന പരിധി 1.20 ലക്ഷമാക്കി ഉയർത്തി

0
ബെംഗളൂരു: കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്കുള്ള വാർഷിക വരുമാന പരിധി...