കാലടി : കാലടിയില്‍ യുവതിയെ യുവാവ് കമ്പിവടികൊണ്ട് അടിച്ച് പരിക്കേല്പിച്ചു. കാലടി-പെരുമ്പാവൂര്‍ റോഡില്‍ പെരിയാര്‍ ഹോട്ടലിന് സമീപമാണ് സംഭവം. മറ്റൂര്‍ സ്വദേശിയായ യുവാവും തൊടുപുഴ സ്വദേശിയായ യുവതിയും സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും യുവതിയെ മര്‍ദിക്കുകയും സമീപത്തുനിന്ന് കിട്ടിയ കമ്പിവടിക്ക് തലക്കടിക്കുകയും ചെയ്തു. ഉടന്‍ സമീപമുള്ള കച്ചവടക്കാര്‍ ഓടിയെത്തി യുവാവിനെ തടഞ്ഞുനിര്‍ത്തുകയും കാലടി പോലീസില്‍ അറിയിക്കുകയും ചെയ്തു. പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ യുവതിയെ അങ്കമാലി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാലടിയില്‍ യുവതിയെ യുവാവ് കമ്പിവടികൊണ്ട് അടിച്ച് പരിക്കേല്പിച്ചു
RECENT NEWS
Advertisment