പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിക്കാനെത്തി ; യുവാവിനെ തീവെച്ച് കൊലപ്പെടുത്തി ഭാര്യാ സഹോദരൻ, രക്ഷിക്കാനെത്തിയ ബന്ധുവും മരിച്ചു

For full experience, Download our mobile application:
Get it on Google Play

പഞ്ചാബ്: പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിക്കാന്‍ ഭാര്യാ ഗൃഹത്തിലെത്തിയ യുവാവിനെ ഭാര്യയുടെ സഹോദരന്‍ തീവെച്ച് കൊലപ്പെടുത്തി. പഞ്ചാബിലെ താരണ്‍തരണിലാണ് സംഭവം. ഇയാളെ രക്ഷിക്കാനെത്തിയ ബന്ധുവായ ഗിരിജാ കൗറിന് സാരമായി പൊള്ളലേറ്റു. ചികിത്സയിലിക്കെ യുവതിയും മരണത്തിന് കീഴടങ്ങി. ലൗവ്പ്രീത് സിങും ഇയാളെ രക്ഷിക്കാനെത്തിയ ഭാര്യയുടെ ബന്ധുവുമാണ് മരിച്ചത്.ജൂണ്‍ 13നാണ് ലൗവ്പ്രീത് സിങ് ഭാര്യയുടെ വീട്ടിലെത്തിയത്. ഭാര്യ സന്ദീപ് കൗറിനെ തിരികെ വിളിച്ചുകൊണ്ടുപോകാനായിരുന്നു അദ്ദേഹം എത്തിയത്. ഇരുവരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു സന്ദീപ് കൗര്‍ സ്വന്തം വീട്ടിലേക്ക് വന്നത്.

ഇതിനിടെയാണ് ഭാര്യയുടെ സഹോദരന്‍ സജന്‍ സിങ്, തീപിടിക്കുന്ന ഒരു വസ്തു ലൗവ്പ്രീതിന്റെ ശരീരത്തിലേക്ക് ഒഴിച്ച് തീയിട്ടത്. ഇത് കണ്ട സജന്‍ സിങിന്റെ ബന്ധുവായ യുവതി ലൗപ്രീതിനെ രക്ഷിക്കാന്‍ ശ്രമിച്ചത്. ഇരുവരും ഗുരുതരമായി പൊള്ളലേറ്റാണ് മരിച്ചത്. സജന്‍ സിങ് പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.ലൗപ്രീതിനെ രക്ഷിക്കാനെത്തിയ യുവതിയുടെ ശരീരത്തിലേക്ക് തീപടര്‍ന്നപ്പോള്‍ രക്ഷിക്കാന്‍ മറ്റൊരാള്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സ്വയരക്ഷയ്ക്കായി ലൗപ്രീതും ഗിരിജയും ഭയന്ന് ഓടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ സജന്‍ സിങിനെതിരെ പൊലീസ് കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോര്‍മുസിന്റെ നിയന്ത്രണം സ്വന്തമാക്കുമെന്ന് ട്രംപ് ; കരയാക്രമണം നേരിടാന്‍ ഒരുക്കമെന്ന് ഇറാന്‍

0
തെഹ്‌റാന്‍: ആശങ്കക്ക് ആക്കം കൂട്ടി ഇറാന്‍-അമേരിക്ക സംഘര്‍ഷം. ഇറാനുമായി ധാരണ നീട്ടാന്‍...

വൈകിയത് മൂന്നര മണിക്കൂര്‍ ; ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടു

0
കോഴിക്കോട്: യാത്രക്കാരെ ദുരിതത്തിലാക്കി ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്നലെ രാത്രി...

വയോജന സംരക്ഷണത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി ; ട്രൈബ്യൂണലുകൾക്ക് അധികാരം

0
ന്യൂഡൽഹി : മുതിർന്ന പൗരരുടെയും മാതാപിതാക്കളുടെയും സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ മക്കളെ...

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...