കാസര്‍കോട്: കുടംബവഴക്കിനിടെ കാസര്‍കോട് കാനത്തൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെടിവച്ചുകൊന്നു. നാടന്‍ തോക്കുപയോഗിച്ച് ഭര്‍ത്താവായ വിജയന്‍ ഭാര്യ ബേബി(36)യുടെ തലയ്‌ക്ക് വെടിവയ്‌ക്കുകയായിരുന്നു.
കൃത്യത്തിന് ശേഷം ഇയാളും ജീവനൊടുക്കി. എന്നാല്‍ മദ്യപാനത്തിനെ ചൊല്ലി ചെറിയ തോതിലുളള തര്‍ക്കം മാത്രമാണ് ഇവര്‍ തമ്മിലുണ്ടായിരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.വഴക്കിനിടെ വെടിയൊച്ച കേട്ട അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിനടുത്ത് തന്നെ തൂങ്ങിമരിച്ച നിലയില്‍ വിജയനെ കണ്ടെത്തിയത്.