മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചിട്ട് ഒരു വര്‍ഷം : നഷ്ടപരിഹാരം ലഭിച്ചില്ല ; നിയമനടപടിക്കൊരുങ്ങി നഗരസഭ

For full experience, Download our mobile application:
Get it on Google Play

മരട് : മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ച് മാറ്റി ഒരു വര്‍ഷം പിന്നിടുമ്പോഴും ഫ്ലാറ്റുകളുടെ സമീപത്തെ വീടുകളിലുണ്ടായ കേടുപാടുകള്‍ക്ക് ഇനിയും നഷ്ടപരിഹാരം നല്‍കിയില്ല. ഏതാനും ദിവസങ്ങള്‍ക്കകം ഇന്‍‌ഷുറന്‍സിന്‍റെ കാലാവധി കൂടി കഴിയാനിരിക്കെ നിയമനടപടിക്കൊരുങ്ങുകയാണ് മരട് നഗരസഭ. മൂന്ന് മാസം കൊണ്ട് കേടുപാടുകള്‍ പറ്റിയ വീടുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാകുമെന്നായിരുന്നു ഉറപ്പ് നല്‍‌കിയത്. എന്നാല്‍ ഇത് പാലിക്കപ്പെടാതായതോടെ പലരും സ്വന്തം ചിലവില്‍ അറ്റക്കുറ്റപ്പണി പൂര്‍ത്തിയാക്കി. 2020 ജനുവരി 11, 12 തിയതികളിലാണ് മരടിലെ നാല് ഫ്ലാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ച് മാറ്റിയത്.

ഫ്ലാറ്റുകള്‍ പൊളിച്ചുമാറ്റുമ്പോള്‍ സമീപത്തെ വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായേക്കുമെന്ന നാട്ടുകാരുടെ ഭീതി പ്രതിഷേധമായി മാറിയതോടെയാണ് സര്‍ക്കാര്‍ ഇടപെട്ട് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയത്. സമീപത്തെ വീടുകള്‍ക്ക് ഒരു വര്‍ഷക്കാലയളവില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ സമീപത്തെ വീടുകള്‍ക്ക് ഉണ്ടായ വിള്ളലുകളടക്കം പരിഹരിക്കാന്‍ യാതൊരു നടപടിയും ഉണ്ടായില്ല. പരാതി പറഞ്ഞ് മടുത്തതോടെ പലരും സ്വന്തം നിലക്ക് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി. ഇന്‍ഷുറന്‍സ് കാലാവധി പൂര്‍ത്തിയായിട്ടും നഷ്ടപരിഹാരം നല്‍കാത്ത കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് നഗരസഭയുടെ തീരുമാനം

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...