ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഏറ്റുമാനൂര്‍ : കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം കൈ ഞരമ്പ് മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. അതിരമ്പുഴ പഞ്ചായത്ത് രണ്ടാംവാര്‍ഡ് ആനമല തോരണംവെച്ചതില്‍ ജോര്‍ജ് കുര്യാക്കോസാണ് (സണ്ണി-57) മരിച്ചത്. തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യ മില്ലി (50)അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

ഭാര്യ വീട്ടിലായിരുന്നു സണ്ണി താമസിച്ചിരുന്നത്. മില്ലിയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം സ്ഥലത്തുനിന്നുംപോയ സണ്ണിയെ വീടിന്റെ സമീപത്തുതന്നെ പണിതിട്ടുള്ള ഇവരുടെതന്നെ മറ്റൊരു വീട്ടില്‍ കൈ ഞരമ്പ് മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ശനിയാഴ്ച രാവിലെ വാര്‍ഡിലേയ്ക്ക് മാറ്റിയെങ്കിലും എട്ടുമണിയോടെ മരിച്ചു. ഗള്‍ഫില്‍ വര്‍ഷങ്ങളായി ജോലിചെയ്തിരുന്ന സണ്ണി, ഭാര്യവീടായ ആനമലയിലായിരുന്നു താമസം. കൊല്ലം അഞ്ചല്‍ സ്വദേശിയാണ്. സണ്ണി കുറച്ചുനാളായി നാട്ടില്‍ തന്നെയുണ്ടായിരുന്നു.

ഇവര്‍ക്ക് ഒരു മകനുണ്ട്. സ്വത്തുക്കള്‍ സംബന്ധിച്ച്‌ ദമ്പതിമാര്‍ തമ്മില്‍ കലഹം പതിവായിരുന്നതായി സമീപവാസികള്‍ പറയുന്നു. ജനപ്രതിനിധികളും മറ്റും തര്‍ക്കം പരിഹരിക്കാന്‍ നിരവധിതവണ ശ്രമിച്ചിരുന്നു. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സണ്ണിയുടെ മൃതദേഹം ഇന്‍ക്വസ്റ്റിനുശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...