ഭാര്യയെ കഴുത്തറുത്തു കൊന്നശേഷം ഒഡീഷ സ്വദേശിയായ യുവാവ്‌ ആത്മഹത്യ ചെയ്‌തു

For full experience, Download our mobile application:
Get it on Google Play

കിഴക്കമ്പലം : ഭാര്യയെ കഴുത്തറുത്തു കൊന്നശേഷം ഒഡീഷ സ്വദേശിയായ യുവാവ്‌ ആത്മഹത്യ ചെയ്‌തു. പള്ളിക്കര ഊത്തിക്കര ഭാസ്‌കരന്‍റെ മകള്‍ ലിജ(41)യെയാണു കൊലപ്പെടുത്തിയത്‌. ഭര്‍ത്താവ്‌ ഒഡീഷ സ്വദേശി സക്രു(സാജന്‍-40) വിനെ പിന്നീടു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുടുംബവഴക്കാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പോലീസ്‌ പറഞ്ഞു.

തിങ്കളാഴ്‌ച്ച രാത്രി 11.30 നാണു സംഭവം. രണ്ടുമാസമായി അകന്നു താമസിക്കുകയായിരുന്ന ഇവര്‍. തിങ്കളാഴ്‌ച്ച രാത്രിയില്‍ ലിജ താമസിക്കുന്ന സ്‌ഥലത്ത്‌ സാജനെത്തി. അടുക്കളയില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ സാജന്‍ കത്തികൊണ്ടു ലിജയുടെ കഴുത്തിനു വെട്ടുകയായിരുന്നു. പിന്നില്‍നിന്നു ശബ്‌ദവും പട്ടിയുടെ ശക്‌തമായ കുരയും കേട്ടു സഹോദരി ചെന്നുനോക്കുമ്പോള്‍ അടുക്കളയില്‍ ലിജ രക്‌തത്തില്‍ കുളിച്ചു കിടക്കുന്നതാണു കണ്ടത്‌.

ഒച്ചവെച്ചതിനെ തുടര്‍ന്ന് പരിസരത്തുള്ളവര്‍ ഓടിയെത്തുകയും ഇവരെ ആദ്യം പഴങ്ങനാട്‌ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട്‌ എറണാകുളം മെഡിക്കല്‍ ട്രസ്‌റ്റ്‌ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയിലാണു ലിജ മരിച്ചത്‌. രണ്ടുമാസം മുമ്പ്ഇവര്‍ തമ്മിലുണ്ടായ വഴക്കിനെത്തുടര്‍ന്നു സക്രു ഭാര്യയെ വാക്കത്തികൊണ്ടു വെട്ടാന്‍ ശ്രമിക്കുന്നതിനിടയില്‍ മൂത്തമകളുടെ തലയില്‍ കൊള്ളുകയും കുട്ടിയുടെ തലയ്‌ക്ക്‌ ചതവ്‌ ഏല്‍ക്കകുയും ചെയ്‌തിരുന്നു.

ഇതെത്തുടര്‍ന്ന് പോലീസ്‌ കേസെടുത്തിരുന്നങ്കിലും പിന്നീട്‌ ഇവര്‍ കേസ്‌ പിന്‍വലിക്കുകയായിരുന്നു. രണ്ടുദിവസം മുമ്പ് ലിജയുടെ വീട്ടില്‍ സാജന്‍ എത്തി കുട്ടികള്‍ക്കായി 5,000 രൂപ നല്‍കിയിരുന്നു. തിങ്കളാഴ്‌ച രാത്രി വരുമ്പോഴും കുട്ടികള്‍ക്കു ബേക്കറി പലഹാരങ്ങള്‍ കൊണ്ടുവന്നിരുന്നു. വീടിനു പിന്നിലായി കാടുപിടിച്ചു കിടക്കുന്ന പറമ്പിലാണ്  സാജനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌.

ജില്ലാ പോലീസ്‌ മേധാവി വിവേക്‌ കുമാര്‍, പെരുമ്പാവൂര്‍ എ.എസ്‌.പി. അനൂജ്‌ പലിവാല്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി ഇന്‍ക്വസ്‌റ്റ്‌ നടത്തി. വിരലടയാള വിദഗ്‌ധരും സ്‌ഥലത്തെത്തി പരിശോധന നടത്തി. മക്കള്‍: അനിക, ആര്യന്‍, അനീഷ. അമ്മ കൗസല്യ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...