മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ മെയിൽ ഐഡി ; ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഗുവാഹത്തി : അസം മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ ഇമെയിൽ അക്കൗണ്ട് നിർമിച്ച് ജനങ്ങൾക്ക് വ്യാജ സന്ദേശങ്ങൾ അയച്ച യുവാവ് പിടിയിൽ. കാംരൂപ് ജില്ലയിൽ താമസിക്കുന്ന 34 കാരനെയാണ് അസം പോലീസ് അറസ്റ്റ് ചെയ്തത്. [email protected] എന്ന വ്യാജ മെയിൽ ഐഡി നിർമിച്ചാണ് യുവാവ് സന്ദേശം അയച്ചത്. ദുരുദ്ദേശ്യത്തോടെ സന്ദേശം അയയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. ജൂലൈ 16നാണ് വ്യാജ സന്ദേശങ്ങൾ മുഖ്യമന്ത്രിയുടെ പേരിലുള്ള വ്യാജ ഇമെയിൽ ഐഡിയിലൂടെ അയയ്ക്കുന്നതായി പോലീസ് കണ്ടെത്തിയത്. തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള ഔദ്യോഗിക സന്ദേശമാണെന്ന തെറ്റിദ്ധാരണയുണ്ടാക്കിയാണ് യുവാവ് മെയിലുകൾ അയച്ചിരുന്നത്. അതേസമയം എന്തിനാണ് യുവാവ് ഈ പ്രവൃത്തി ചെയ്തതെന്നും എന്തെങ്കിലും സാമ്പത്തിക തട്ടിപ്പുകൾ ഇതിനകം ചെയ്തിട്ടുണ്ടോ എന്നതടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...