വാക്കുതര്‍ക്കത്തെ തുടര്‍ന്നു സുഹൃത്ത് തള്ളി വീഴ്ത്തിയ യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: വാക്കുതര്‍ക്കത്തെ തുടര്‍ന്നു സുഹൃത്ത് തള്ളി വീഴ്ത്തിയ യുവാവ് മരിച്ചു. ചികിത്സയിലിരിക്കെയാണ് യുവാവിന്റെ മരണം. മറയൂര്‍ കോവില്‍ക്കടവ് സ്വദേശി ചന്ദ്രബോസ് (42) ആണു മരിച്ചത്. കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് സംഭവം നടന്നത്. മദ്യലഹരിയില്‍ ചന്ദ്രബോസും സുഹൃത്ത് റിയാസും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ഇതിനിടെ റിയാസ് ചന്ദ്രബോസിനെ തള്ളി വീഴ്ത്തുകയായിരുന്നു. മരക്കുറ്റിയുടെ മുകളിലേക്കാണ് ചന്ദ്രബോസ് തെറിച്ച് വീണത്. വീഴ്ചയുടെ ആഘാതത്തില്‍ മരക്കുറ്റി കുത്തിക്കയറി ചന്ദ്ര ബോസിന് പരിക്കേറ്റു

സംഭവത്തില്‍ സുഹൃത്ത് കൊല്ലം അഞ്ചല്‍ സ്വദേശി എആര്‍ മന്‍സിലില്‍ റിയാസ് ഇബ്രാഹിംകുട്ടിയെ (39) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ ചന്ദ്രബോസിനെ ആദ്യം രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. പിന്നീട് ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചികിത്സയിലായിരുന്ന ചന്ദ്രബോസ് കഴിഞ്ഞ ദിവസം വൈകിട്ടോടെ മരണപ്പെടുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ്’ , ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ ജീവനൊടുക്കി...

0
മലപ്പുറം : മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ് എന്ന് ഫേസ്ബുക്ക്...

കാറിന് വഴി മാറി കൊടുത്തില്ല : തിരുവല്ല കടപ്രയില്‍ സഹോദരങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം

0
തിരുവല്ല : തിരുവല്ല കടപ്രയില്‍ കാറിന് വഴിമാറി കൊടുത്തില്ല എന്നാരോപിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്രൂര...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും...

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...