ഇടുക്കിയിലെ ‘അരിക്കൊമ്പൻ ദൗത്യ’ത്തിന്‍റെ തീയതി മാറ്റി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: അരിക്കൊമ്പന്‍ എന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിന്റെ തീയതി മാറ്റി. 26 ആം തീയതിയിലാണ് അരിക്കൊമ്പനെ മയക്ക് വെടി വെക്കുക. കുങ്കിയാനകള്‍ എത്താന്‍ വൈകിയതും പ്ലസ് വണ്‍ പരീക്ഷകള്‍ നടക്കുന്നതുമാണ് തീയതി മാറ്റാന്‍ കാരണം. ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശം വിതയ്ക്കുന്ന കാട്ടാനയാണ് അരിക്കൊമ്പന്‍. സൂര്യനെല്ലി ബി എല്‍ റാം ഭാഗത്ത് ഗതാഗതം നിരോധിച്ച് കനത്ത ജാഗ്രതയിലാണ് ഓപറേഷന്‍ അരിക്കൊമ്പന്‍ നടപ്പാക്കുക. അരിക്കൊമ്പന്‍ തകര്‍ത്ത കെട്ടിടം തന്നെ തെരഞ്ഞെടുത്ത് ഇഷ്ടഭക്ഷണമായ അരിവച്ച് കെണി ഒരുക്കും. എത്തിയാലുടന്‍ മയക്കുവെടിവച്ച് പിടികൂടും.

മെരുക്കാന്‍ നാല് കുംകി ആനകളാണ് എത്തുക. മുത്തങ്ങയില്‍നിന്ന് കുംകിയാനയായ വിക്രമും പരിപാലകരായ മണി, രഘു, കുമാര്‍ എന്നിവരും തിങ്കളാഴ്ചയെത്തി. ഇന്നലെ വൈകിട്ട് വയനാട്ടില്‍ നിന്നും പുറപ്പെട്ട സൂര്യന്‍ പതിമൂന്ന് മണിക്കൂര്‍ സഞ്ചരിച്ച് ഇന്ന് രാവിലെ ആറരയോടെയാണ് ചിന്നക്കനാലില്‍ എത്തിയത്. നാളെ കുഞ്ഞു, സുരേന്ദ്രന്‍, എന്നീ ആനകളെ കോടനാട്ടില്‍നിന്ന് കൊണ്ടുവരും. വനം വകുപ്പിന്റെ 11 സംഘങ്ങളിലായി 71 അംഗ ദ്രുതപ്രതികരണ സേനയാണ് ദൗത്യത്തിനുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം

0
കണ്ണൂർ : പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന്...

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...