വീ​ടി​ന്റെ ടെ​റ​സി​ല്‍​ നി​ന്ന് വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ചെ​റു​തോ​ണി : വീ​ടി​ന്റെ ടെ​റ​സി​ല്‍​ നി​ന്ന് വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. താ​ന്നി​ക്ക​ണ്ടം ചി​ന്താ​ര്‍​മ​ണി​യി​ല്‍ മാ​ത്യു മ​ത്താ​യി (ബാ​ബു 62)​ ആണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മൂ​ന്നി​ന് വീ​ടി​ന്റെ ടെ​റ​സി​ല്‍​ നി​ന്നു കാ​ല്‍​വ​ഴു​തി മു​റ്റ​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യി​ല്‍ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മാത്യുവിനെ ഉടന്‍ ത​ന്നെ ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന്, പ്ര​ഥ​മ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം പാ​ലാ മെ​ഡി​സി​റ്റി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​രി​ക്കുകയായിരുന്നു. ഭാ​ര്യ : മേ​രി​ക്കു​ട്ടി കാ​ഞ്ചി​യാ​ര്‍ ഇ​രു​പ്പു​ലി​ക്കാ​ട്ട് കു​ടും​ബാം​ഗം. (വാ​ഴ​ത്തോ​പ്പ് ആ​പ്കോ​സ് മു​ന്‍ സെ​ക്ര​ട്ട​റി). മ​ക്ക​ള്‍ : ദി​വ്യ, നി​വി​ന്‍. മ​രു​മ​ക​ന്‍ : ജോ​ബി. സം​സ്കാ​രം ഇന്ന് താ​ന്നി​ക്ക​ണ്ടം സെ​ന്റ് മേ​രീ​സ് പ​ള്ളി​യി​ല്‍ നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്.എന്‍.ഡി.പി സ്വയം സഹായ സംഘത്തിന് വായ്പ : അനുമതി പത്രം കൈമാറി

0
അടൂര്‍ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയന്‍റെ കീഴിലുള്ള 3107-നമ്പർ തൂവയൂർ...

കേടായ അല്‍ഫാം നല്‍കി ഭക്ഷ്യ വിഷബാധയേറ്റു : റാന്നി കിങ്സ് ബിരിയാണി കഫേ 96,500...

0
പത്തനംതിട്ട : കേടായ അൽഫാം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ ഉപഭോക്താവിന് 96,500...

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...