കൊച്ചി : പെരുമ്പാവൂരിലെ മണ്ണൂരിൽ നിർത്തിയിട്ട ലോറിയില്‍ കാർ ഇടിച്ചു കയറി ഒരാൾ മരിച്ചു. മലപ്പുറം പുതുപ്പറമ്പ് സ്വദേശി ജിനീഷാണ് മരിച്ചത്. അപകടത്തിൽ മൂന്നുവയസുകാരിയടക്കം നാല് പേർക്ക് പരിക്കേറ്റു. മൂന്നുവയസുകാരിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അമിതവേഗതയിലെത്തിയ കാർ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മരിച്ച ജിനേഷിന്‍റെ ഭാര്യ, മകൾ, അമ്മ,സഹോദരൻ എന്നിവർക്കാണ് പരിക്കേറ്റത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നും പറയുന്നുണ്ട്. മൃതദേഹം പെരുമ്പാവൂരിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നിർത്തിയിട്ട ലോറിയില്‍ കാർ ഇടിച്ചു കയറി ഒരാൾ മരിച്ചു
RECENT NEWS
Advertisment