മദ്യം വാങ്ങി നല്‍കിയതിന്റെ പണം ആവശ്യപ്പെട്ട വൈരാഗ്യത്തില്‍ റോഡിലേക്ക് തള്ളിയിട്ടതിനെ തുടര്‍ന്ന് പരിക്കേറ്റയാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: മദ്യം വാങ്ങി നല്‍കിയതിന്റെ പണം ആവശ്യപ്പെട്ട വൈരാഗ്യത്തില്‍ റോഡിലേക്ക് തള്ളിയിട്ടതിനെ തുടര്‍ന്ന് പരിക്കേറ്റയാള്‍ മരിച്ചു. പുതുക്കട് തൃക്കൂര്‍ കോനിക്കരയിലാണ് സംഭവം. കോനിക്കര സ്വദേശി വാഴപ്പറമ്പന്‍ വീട്ടില്‍ ജോസ് (58) ആണ് മരിച്ചത്. കഴിഞ്ഞ 16 ന് കോനിക്കര പാടത്തുവെച്ചായിരുന്നു സംഭവം. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെതിരെ കൊലപാതക കുറ്റത്തിന് കേസ് എടുത്തു. തൃക്കൂര്‍ മുട്ടന്‍സ് കോര്‍ണര്‍ സ്വദേശി തുണ്ടത്തില്‍ വീട്ടില്‍ റോയിയെ പുതുക്കാട് പോലീസ് മുന്‍പ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു.

മദ്യപിക്കുന്നതിനിടെ മദ്യത്തിന്റെ പണം ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടയില്‍ റോഡിലേക്ക് ബലമായി തള്ളിയിട്ടതോടെ ജോസിന്റെ തലയോട്ടി പൊട്ടുകയും തലയില്‍ ആന്തരിക രക്തസ്രാവം ഉണ്ടാകുകയും ആയിരുന്നു. പക്ഷെ, ഇക്കാര്യം പറയാതെ ജോസിനെ ഓട്ടോറിക്ഷയില്‍ കയറ്റി വീട്ടിലെത്തിച്ചു. അടുത്തദിവസം രാവിലെ ഉണരാതെ വന്നതോടെയാണ് വീട്ടുകാര്‍ ജോസിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ – ഫെമിന. മക്കള്‍ – സാന്ദ്ര, ബ്രദര്‍ സാമുവേല്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുറവൂർ-അമ്പലപ്പുഴ റെയിൽപ്പാത ഇരട്ടിപ്പിക്കാൻ ടെൻഡർ ക്ഷണിച്ചു ; ആലപ്പുഴയ്ക്ക് പ്രതീക്ഷയും ആശങ്കയും

0
ആലപ്പുഴ : തുറവൂർ മുതൽ അമ്പലപ്പുഴ വരെയുള്ള റെയിൽവേ ഇരട്ടപ്പാത നിർമാണത്തിന്റെ...

പശ്ചിമബംഗാളിൽ ഒളിവില്‍ കഴിഞ്ഞ ലഹരിമരുന്ന് കേസിലെ മുഖ്യപ്രതി പിടിയിൽ

0
ആലുവ: ലഹരിമരുന്ന് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഒടുവിൽ പോലീസിന്റെ വലയിൽ. 51...

ടിജി മോഹൻദാസിൻ്റെ വിദ്വേഷ പ്രസംഗം ; വിദ്വേഷ വീഡിയോ നീക്കം ചെയ്യാനുള്ള നീക്കവുമായി പോലീസ്...

0
തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഘപരിവാർ സഹയാത്രികൻ ടിജി...

ഇറാനെതിരെ ഇനി പിന്തുടരുക സാമ്പത്തിക സമ്മര്‍ദത്തിന്റെ വഴി, പുതിയ സൈനിക നടപടികള്‍ ഉണ്ടാകില്ല :...

0
വാഷിംഗ്‌ടൺ : ഇറാനെതിരെ ഇനി സാമ്പത്തിക സമ്മര്‍ദത്തിന്റെ വഴിയെന്ന് സൂചന നല്‍കി...