തൊടുപുഴ : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു. ഇടവെട്ടി പനയ്ക്കല്‍ ഇബ്രാഹിം (68)ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച റോട്ടറി ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം. ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറില്‍ കാര്‍ ഇടിച്ചായിരുന്നു അപകടം. തലയ്ക്ക് പരിക്കേറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കബറടക്കം ഇന്ന് 12-ന് കാരിക്കോട് നൈനാര്‍ പള്ളിയില്‍ നടക്കും. ഭാര്യ: ജമീല. മക്കള്‍: ഷാഹിന, ഷാമില, ഷാനവാസ്. മരുമക്കള്‍: നവാസ്, ഫൈസല്‍, ഷാമില.
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു
RECENT NEWS
Advertisment