തിളച്ച കഞ്ഞിയില്‍ വീണ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തിളച്ച കഞ്ഞിയില്‍ വീണ് സാരമായി പൊള്ളലേറ്റ ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. തമിഴ്‌നാട് മധുര സ്വദേശി മുത്തുകുമാറാണ് മരിച്ചത്. ജൂലായ് 29നായിരുന്നു അപകടം. ഇയാള്‍ തിളച്ച കഞ്ഞിയില്‍ വീഴുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തമിഴ്‌നാട്ടിലെ പ്രധാന ഉത്സവങ്ങളിലൊന്നാണ് ‘ആടി വേലി’. ഇതിന്റെ ഭാഗമായി ദേവി പ്രസാദമായി പൊതുജനങ്ങള്‍ക്ക് കഞ്ഞിവിതരണം ചെയ്യുക പതിവാണ്.

ആഘോഷത്തിന്റെ ഭാഗമായി മധുരയിലെ പഴങ്കാനത്ത് മുത്തു മാരിയമ്മ ക്ഷേത്രത്തിലെ ഭക്തര്‍ക്കായി വെള്ളിയാഴ്ച വലിയ പാത്രങ്ങളില്‍ കഞ്ഞി തയ്യാറാക്കുന്നതിനിടെ ഇയാള്‍ തലചുറ്റി പാത്രത്തിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പാത്രത്തില്‍ നിന്ന് പുറത്തെടുക്കാനായില്ല. ഒടുവില്‍ പാത്രം മറിച്ചിട്ടാണ് ഇയാളെ പുറത്തെടുത്തത്. സാരമായി പൊള്ളലേറ്റ ഇയാളെ ഉടന്‍ തന്നെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച മരണമടഞ്ഞു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കഞ്ഞിയില്‍ വീഴുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചത്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെപിസിസി അധ്യക്ഷ പദവിക്കായി ടി.എൻ പ്രതാപനും ; ഹൈക്കമാൻഡിനെ താൽപര്യം അറിയിച്ചു

0
കൊച്ചി: കെപിസിസി പ്രസിഡന്‍റ് പദവിക്കായുള്ള ചർച്ചകൾ സജീവമായിരിക്കെ താൽപര്യം പ്രകടിപ്പിച്ച് ടി.എൻ...

സംസ്ഥാനത്ത് സവാളക്ക് പൊള്ളുന്ന വില

0
കോഴിക്കോട്: സംസ്ഥാനത്ത് സവാളക്ക് പൊള്ളുന്ന വില. ചില്ലറ മാർക്കറ്റിൽ കിലോക്ക് വില...

യുവതലമുറയെ കൂടെനിർത്തണം ; ജെൻസീ തന്ത്രങ്ങളുമായി കേരള ബിജെപിയും

0
തിരുവനന്തപുരം : ജെൻസീ തലമുറയെ പാർട്ടിയോട് അടുപ്പിക്കാൻ ദേശീയതലത്തിൽ നടക്കുന്ന നീക്കങ്ങളുടെ...

ഐ.പി.എസ്. ട്രെയിനിഎന്നാ വ്യാജേന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; 22-കാരൻ അറസ്റ്റിൽ

0
കോട്ടയം : ഐ.പി.എസ്. ട്രെയിനിയെന്ന് പരിചയപ്പെടുത്തി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ...