വാ​ട്ട​ര്‍ ടാ​ങ്കി​ന് മുകളില്‍​ നി​ന്നു​ വീ​ണ് ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

കീ​ഴ്പ​ള്ളി : വാ​ട്ട​ര്‍ ടാ​ങ്കി​ന് മുകളില്‍​ നി​ന്നു​ വീ​ണ് ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. കുണ്ടുമാങ്ങോട്ടെ അ​റ​യ്ക്ക​ല്‍ മാ​ത്യു​വി​ന്‍റെ മ​ക​ന്‍ കു​ര്യ​ന്‍ (51)​ ആ​ണ് മ​രി​ച്ച​ത്. വീ​ടി​നോ​ടു​ ചേ​ര്‍​ന്ന വി​റ​കു​പു​ര​യു​ടെ മു​ക​ളി​ല്‍ ക​യ​റി ടാ​ങ്കി​ല്‍ വെ​ള്ള​മു​ണ്ടോ​യെ​ന്നു നോ​ക്കു​ന്ന​തി​നി​ടെയാണ് അപകടം. വി​റ​കു​പു​ര​യു​ടെ ഷീ​റ്റി​ല്‍ കാ​ല്‍ തെ​ന്നി താ​ഴെ ​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ഇ​രി​ട്ടി​ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മരിക്കുകയായിരുന്നു. ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞ് മാ​ങ്ങോ​ട് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ല്‍ സം​സ്ക​രി​ക്കും. ഖ​ത്ത​റി​ല്‍ ജോ​ലി ചെ​യ്തിരുന്ന കു​ര്യ​ന്‍ ര​ണ്ടാ​ഴ്ച​ മു​മ്പാണ് അവധിക്ക് നാ​ട്ടി​ലെ​ത്തി​യ​ത്. ജ​നു​വ​രി ഒ​ന്നി​ന് തി​രി​ച്ചു​പോ​കാ​നി​രി​ക്കെ​യാ​ണ് അ​പ​ക​ടം. അ​മ്മ – പ​രേ​ത​യാ​യ ത്രേ​സ്യാ​മ്മ. ഭാ​ര്യ – ലി​സി. മ​ക്ക​ള്‍ : ജോ​ബി, ജോ​മോ​ള്‍, അ​നാ​ലി​യ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...