ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ത്ഥിനിയെ കടന്നു പിടിച്ച 70 കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : മാതാവിനൊപ്പം ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ത്ഥിനിയെ കടന്നു പിടിച്ച 70 കാരന്‍ അറസ്റ്റില്‍. തോലുഴം കുടമുക്ക് മാമ്മൂട് ചരുവിളയില്‍ ശ്രീജിത്ത് ഭവനില്‍ കൃഷ്ണന്‍കുട്ടിയാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. കെ.എസ്.ആര്‍.ടി.സി കോര്‍ണറിലെ ബസ്ബേയില്‍ നിന്നും മാതാവിനൊപ്പം ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ അതേ ബസില്‍ നിന്നിറങ്ങിയ വൃദ്ധന്‍ വിദ്യാര്‍ത്ഥിനിയെ കടന്നു പിടിക്കുകയായിരുന്നു. ഇതോടെ കുട്ടിയുടെ മാതാവ് ബസ് ജീവനക്കാരോട് ഇക്കാര്യം പറയുകയും അടൂര്‍ സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയും ചെയ്തു.

തുടര്‍ന്ന് എസ്.ഐ മനീഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. പോലീസ് സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും, പത്തോളം ബസുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തി നൊടുവില്‍ തോലുഴം ഭാഗത്ത് നിന്നും പ്രതിയെ സംബന്ധിച്ച സൂചന ലഭിക്കുകയും ഇയാളെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനം ; എഡിജിപി എംആർ അജിത് കുമാറിനെ കുറ്റപ്പെടുത്തിയുള്ള റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന്...

0
തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനത്തിൽ എഡിജിപി എംആർ അജിത് കുമാറിനെ കുറ്റപ്പെടുത്തിയുള്ള...

ശബരിമല തീർത്ഥാടനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ വിപുലമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ്...

0
തിരുവനന്തപുരം: ശബരിമല തീർത്ഥാടനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ വിപുലമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച്...

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ രോഗി കുഴഞ്ഞു വീണു മരിച്ച സംഭവം ; ജില്ലാ മെഡിക്കൽ...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നെഞ്ചുവേദനയുമായെത്തിയ രോഗി കുഴഞ്ഞു വീണു മരിച്ച...

സത്യപ്രതി‍ജ്ഞ ചെയ്യാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗൺസിലർ ആർ സു​ഗതൻ ഹൈക്കോടതിയിൽ

0
കൊച്ചി: സത്യപ്രതി‍ജ്ഞ ചെയ്യാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം ബിജെപി...