പാവറട്ടി : കെട്ടഴിഞ്ഞു വന്ന പോത്ത് സ്വന്തം പോത്തിനെ ആക്രമിക്കുന്നതു കണ്ടു രക്ഷിക്കാന്‍ ശ്രമിച്ച ഗൃഹനാഥന് കുഴഞ്ഞുവീണ് മരിച്ചു. പവറട്ടി പെരിങ്ങാട് പള്ളിക്ക് സമീപം അരക്കുളം വീട്ടില്‍ ചന്ദ്രന് (62) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. കെട്ടഴിഞ്ഞു വന്ന ഒരു പോത്ത് ചന്ദ്രന് വളര്‍ത്തിയിരുന്ന പോത്തിനെ ആക്രമിക്കുന്നതുകണ്ടു രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ പാവറട്ടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പാവറട്ടി എസ്എച്ച്ഒ എം.കെ. രമേഷിന്റെ നേതൃത്വത്തിലുള്ള പോലീസും ഗുരുവായൂരില്‍ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് കെട്ടഴിഞ്ഞെത്തിയ പോത്തിനെ പിടിച്ചുകെട്ടിയത്. ഫയര്‍ഫോഴ്സ് ലീഡിംഗ് ഓഫീസര്‍ പിഎ അബ്ബാസ്, തിരുനെല്ലൂര്‍ സ്വദേശി രായംമരക്കാര്‍ വീട്ടില്‍ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പോത്തിനെ നിയന്ത്രണത്തില്‍ ആക്കിയത്. ഈ പോത്ത് എവിടെനിന്നാണ് എത്തിയതെന്നു വ്യക്തമായിട്ടില്ല. ഷീബയാണ് ചന്ദ്രന്റെ ഭാര്യ. മക്കള്‍ : വൈശാഖ്, വൈഷ്ണവ്.
പോത്തിനെ ആക്രമിക്കുന്നതു കണ്ടു രക്ഷിക്കാന്‍ ശ്രമിച്ച ഗൃഹനാഥന് കുഴഞ്ഞുവീണ് മരിച്ചു
RECENT NEWS
Advertisment