ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയില്‍ കോട്ടയം സ്വദേശിക്ക് അഭിനന്ദനം. കായല്‍ ശുചീകരണ തൊഴിലാളി കുമരകം മഞ്ചാടിക്കര എന്‍.എസ് രാജപ്പനെയാണ് (72) പ്രധാനമന്ത്രി അഭിനന്ദിച്ചത്.
പോളിയോ ബാധിച്ച് രണ്ടു കാലുകള്‍ക്കും കൈകള്‍ക്കും സ്വാധീനമില്ലാത്ത രാജപ്പന്‍ വേമ്പനാട്ടു കായലിലെ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് വിറ്റാണ് ഉപജീവനം നടത്തുന്നത്. ആറു വര്‍ഷമായി ഇത്തരത്തിലാണ് രാജപ്പന്‍റെ ജീവിതം.
2021ലെ ആദ്യ മന്‍ കി ബാത്തില്‍ സംസാരിക്കവെ, റിപബ്ലിക് ദിനത്തില്‍ ദേശീയ പതാക അപമാനിക്കപ്പെട്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അന്ന് രാജ്യതലസ്ഥാനത്തുണ്ടായ അക്രമം വേദനിപ്പിച്ചെന്ന് പറഞ്ഞ് ചെങ്കോട്ട സംഭവം പരാമര്‍ശിച്ച പ്രധാനമന്ത്രി പക്ഷേ, കര്‍ഷക പ്രക്ഷോഭത്തെക്കുറിച്ച് പറഞ്ഞില്ല.