കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ തട്ടിക്കൊണ്ടു പോയി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ തട്ടിക്കൊണ്ട് പോയെന്ന് പരാതി. ഇന്ന് രാവിലെ ദുബൈയില്‍ നിന്നും കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെയാണ് തട്ടി കൊണ്ട് പോയതായി സംശയിക്കുന്നത് . കോഴിക്കോട് സ്വദേശിയായ ആള്‍ ടാക്സി കാറില്‍ മടങ്ങുമ്പോള്‍ കാറിലെത്തിയ ഒരു സംഘം തടഞ്ഞു നിര്‍ത്തി കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.

എന്നാല്‍ ഇയാളുടെ ബാഗും മറ്റും ടാക്സിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍ ബാഗ് എയര്‍പോര്‍ട്ടില്‍ ഏല്‍പ്പിക്കുകയും പോലീസിനോട് സംഭവങ്ങള്‍ പറയുകയും ചെയ്തു . തുടര്‍ന്ന് കരിപ്പൂര്‍ പോലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ കേസെടുത്തു അന്വേഷണം ആരംഭിച്ചു . കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പ്രീപെയ്ഡ് ടാക്സിയിലാണ് ഇയാള്‍ കോഴിക്കോട്ടേക്ക് തിരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...