പൂജയ്ക്കിടെ ശല്യപ്പെടുത്തിയ ഭാര്യയെയും മൂന്ന് കുട്ടികളെയും മാതാവിനെയും കഴുത്തറുത്ത് കൊന്നു

For full experience, Download our mobile application:
Get it on Google Play

ഡെറാഡൂണ്‍ : പൂജയ്ക്കിടെ ശല്യപ്പെടുത്തിയ ഭാര്യയെയും മൂന്ന് കുട്ടികളെയും മാതാവിനെയും കഴുത്തറുത്ത് കൊന്ന് നാല്‍പ്പത്തിയേഴുകാരന്‍. ഡെറാഡൂണില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയുള്ള റാണി പോഖരിയിലാണ് ക്രൂരമായ കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാല്‍പ്പത്തിയേഴുകാരനായ യുപിയിലെ ബന്ദ സ്വദേശിയായ മഹേഷ് കുമാറാണ് ഭാര്യയേയും മൂന്ന് പെണ്‍മക്കളേയും മാതാവിനേയും കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് സംഭവം.

സംഭവത്തെക്കുറിച്ച്‌ പോലീസ് നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്. ഭാര്യ നീതു ദേവി, അമ്മ ബീതന്‍ ദേവി, പെണ്‍മക്കളായ അപര്‍ണ, സ്വര്‍ണ, അന്നപൂര്‍ണ എന്നിവരോടൊപ്പമാണ് മഹേഷ് കുമാര്‍ താമസിച്ചിരുന്നത്. സഹോദരന്‍ ഉമേഷിന്റെ വീട്ടിലാണ് പത്ത് വര്‍ഷമായി ഇവര്‍ താമസിച്ചിരുന്നത്. സ്‌പെയിനില്‍ ജോലി ചെയ്യുന്ന സഹോദരനായിരുന്നു കുടുംബത്തിന്റെ ചെലവിനായി പണം അയച്ചിരുന്നത്. മഹേഷ് പണിക്കൊന്നും പോകാതെ പ്രാര്‍ത്ഥനയും പൂജകളുമായി വീട്ടില്‍ തന്നെ തുടരുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ 6.45 നും 7.15 നും ഇടയില്‍ മഹേഷ് പൂജയില്‍ ഏര്‍പ്പെട്ടിരിക്കവേ അടുക്കളയില്‍ നിന്നും ഭാര്യ തീര്‍ന്ന ഗ്യാസ് സിലിണ്ടര്‍ മാറ്റി വയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പ്രഭാതഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് ഗ്യാസ് തീര്‍ന്നത്. എന്നാല്‍ പൂജയില്‍ വിഘ്നം നേരിട്ടതില്‍ പ്രകോപിതനായ മഹേഷ് അടുക്കളയില്‍ ചെന്ന് കത്തിയെടുത്ത് അഞ്ച് പേരെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മക്കളുടെ നിലവിളികേട്ടാണ് അയല്‍വാസികള്‍ എത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊടുപുഴയിൽ രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ

0
ഇടുക്കി: രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ. തൊടുപുഴ ഇടവെട്ടിയിൽ ഇന്നു പുലർച്ചയാണ്...

കള്ളക്കടൽ പ്രതിഭാസം : കടലാക്രമണ മുന്നറിയിപ്പ് ; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

0
കൊല്ലം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ തീരദേശ ജില്ലകളിലും...

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം നടത്തി ഇന്ത്യൻ വംശജനായ നാസ...

0
തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം...

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് ജിഎസ്ടി തട്ടിപ്പ് ; എസ്ഐടി ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ജി എസ്...