മാവേലിക്കരയില്‍ വന്‍ കഞ്ചാവ് വേട്ട

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : മാവേലിക്കരയില്‍ വന്‍ കഞ്ചാവ് വേട്ട. 21 കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാറും കസ്റ്റഡിയിലാണ്. അഞ്ച് ലക്ഷം രൂപക്ക് മുകളില്‍ ചില്ലറ വില്‍പന നടത്താവുന്ന കഞ്ചാവാണ് പിടികൂടിയത്. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവനും എക്‌സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ദക്ഷിണ മേഖല തലവനുമായ അനില്‍കുമാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും മാവേലിക്കര എക്‌സൈസ് റേഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഓണത്തോടനുബന്ധിച്ച്‌ വില്‍പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടികൂടിയത്.

ആഡംബര ബൈക്കുകളില്‍ എത്തുന്ന യുവാക്കള്‍ക്ക് നല്‍കുവാനായി ചില്ലറ വില്‍പനക്ക് പോകാന്‍ തയ്യാറെടുക്കവേയാണ് കാറില്‍ നിന്നും ഇവരെ പിടികൂടിയത്. മാവേലിക്കര പ്രായിക്കര മുറിയില്‍ കണ്ടെത്തിച്ചിറയില്‍ താജു, മണക്കാട് മുറിയില്‍ കളിയിക്കവടക്കത്തില്‍ വിനീത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മാവേലിക്കര, ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ചുള്ള ലഹരിവില്‍പനയുടെ പ്രധാന കണ്ണികളാണ് പിടിയിലായവര്‍.

അന്തര്‍സംസ്ഥാന ബന്ധമുള്ള ലഹരിമാഫിയയിലെ കണ്ണികളായ ഇവര്‍ ആഡംബര വാഹനങ്ങളില്‍ സ്ത്രീകളെ ഉപയോഗിച്ച്‌ ലഹരി മരുന്നുകള്‍ കടത്താറാണ് പതിവ്. എഞ്ചിനീയറിംഗ് ബിരുദധാരികളായ ഇവര്‍ ആഡംബര ജീവിതം നയിക്കുന്നതിനു വേണ്ടിയാണ് ലഹരി മരുന്നുകള്‍ കടത്തി വില്‍പ്പന നടത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷാ ക്രമക്കേട് : എൻടിഎ യിൽ കൂടുതൽ അഴിച്ചുപണിയുമായി കേന്ദ്ര സർക്കാർ

0
ഡൽഹി : പരീക്ഷാ ക്രമക്കേടുകൾക്ക് പിന്നാലെ നാഷണൽ ടെസ്റ്റിങ്ങ് ഏജൻസിയിൽ കൂടുതൽ...

കേരളത്തിൽ സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...

കഞ്ചാവ്, എം ഡി എം എ കടത്ത് ; ഡിവൈഎഫ്ഐ നേതാവുൾപ്പെടെ...

0
തൊടുപുഴ : ഇടവെട്ടിയിൽ ലഹരിമരുന്നുമായി നാല് പേർ പിടിയിൽ. ഡിവൈഎഫ്‌ഐ തെക്കുംഭാഗം...

പ്രമേഹബാധിതരായ കുട്ടികൾക്ക് ആനുകൂല്യങ്ങളും മരുന്നുകളും ഉറപ്പാക്കണം : ഉത്തരവുമായി ബാലാവകാശ കമ്മിഷൻ

0
തിരുവനന്തപുരം : ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് ഗുണമേന്മയുള്ള ഇൻസുലിനും ‘മിഠായി’...