കനത്ത മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് . ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്, കാസര്‍കോട് ജില്ലയില്‍ മുന്നറിയിപ്പില്ല ഇടമലയാര്‍, കക്കി, ബാണാസുരസാഗര്‍, ഷോളയാര്‍, പൊന്മുടി, കുണ്ടള, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, മൂഴിയാര്‍ ഡാമുകളിൽ റെഡ് അലർട്ടും നിലവിൽ വന്നു. എറണാകുളത്തും ആലപ്പുഴയിലും കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമാണ്.അര്‍ധരാത്രിമുതല്‍ പെയ്ത പേമാരിയില്‍ മുങ്ങി കൊച്ചിനഗരം. മേഘവിസ്ഫോടനത്തിന് സമാനമായ മഴയില്‍ റോഡുകളിലെല്ലാം വെള്ളം പൊങ്ങിയതോടെ നഗരമാകെ ഗതാഗതക്കുരുക്കിലായി.

വേലിയേറ്റസമയമായതിനാല്‍ മഴശമിച്ചിട്ടും വെള്ളക്കെട്ട് ഒഴിഞ്ഞില്ല. കൊച്ചി കണ്ട ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണിതെന്ന് മേയര്‍ എം അനില്‍കുമാര്‍ മാധ്യമങ്ങളോട്പറഞ്ഞു. കോട്ടയം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. രാവിലെ മുതൽ മഴയില്ലെങ്കിലും രാത്രിയിൽ ഉണ്ടായ ശക്തമായ മഴയിൽ വീടുകളിൽ വെള്ളം കയറി. മീനച്ചിലാറിന്റെ ജലനിരപ്പ് ഉയർന്നെങ്കിലും അപകട നിലയില്ല. പൊതുവെ മഴ കുറഞ്ഞെങ്കിലും പടിഞ്ഞാറൻ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃപ്പൂണിത്തുറയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
കൊച്ചി: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശ്രീപാദം...

ദേവസ്വം ബോർഡിന്റെ അനാസ്ഥ ; അറ്റകുറ്റപ്പണിയില്ല, പുതിയ തിരുവോണത്തോണി മുങ്ങി

0
ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവോണത്തോണി...

മുല്ലപെരിയാർ കേസ് ; പുതിയ സ്പെഷ്യൽ കൗൺസിലിനെ നിയമിച്ച് കേരളം

0
ന്യൂഡൽഹി : മുല്ലപെരിയാർ മെഗാ കാർ പാർക്കിങ് കേസിലെ തെളിവെടുപ്പ് നടപടികൾ...

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വിറ്റ സംഭവം ; പ്രതി മകളുടെ ദൃശ്യങ്ങളും പകര്‍ത്തി

0
കൊല്ലം: കൊല്ലത്ത് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭര്‍ത്താവ് വിറ്റെന്ന പരാതിയില്‍...