സൈക്കിള്‍ ചവിട്ടാനിറങ്ങിയ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ തടാകത്തില്‍ മുങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

അയര്‍ലന്‍ഡ്‌ : സൈക്കിള്‍ ചവിട്ടാനിറങ്ങിയ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ തടാകത്തില്‍ മുങ്ങിമരിച്ചു. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ലണ്ടന്‍ഡെറിയിലെ താമസക്കാരായ 16 വയസുകാരാണ് മരിച്ചത്. കോട്ടയം സ്വദേശി സെബാസ്റ്റ്യന്‍ ജോസ് (അജു) മകന്‍ ജോപ്പു എന്നു വിളിക്കുന്ന ജോസഫ് സെബാസ്റ്റ്യന്‍, കണ്ണൂര്‍ പയ്യാവൂര്‍ പൊന്നുംപറമ്പത്തുള്ള മുപ്രാപ്പള്ളിയില്‍ ജോഷിയുടെ മകന്‍ റുവാന്‍ ജോ സൈമണ്‍ എന്നിവരാണ് മരിച്ചത്. ഇരുവരും സെന്റ് കൊളംബസ് ബോയ്‌സ് കോളജ് വിദ്യാര്‍ത്ഥികളായിരുന്നു. പ്രാദേശിക സാമയം വൈകിട്ട് ആറുമണിയോടെയാണ് അപകടം സംഭവിച്ചത്. മരിച്ച കുട്ടികളടക്കം എട്ടു പേരടങ്ങുന്ന സംഘം സൈക്ലിംഗിന് പോയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.

സ്‌കൂള്‍ അവധിയായതും നല്ല കാലാവസ്ഥയും കണക്കിലെടുത്താണ് കുട്ടികള്‍ സൈക്ലിംഗിന് പോയത്. എന്നാല്‍, പോകും വഴി തടാകത്തിലെ വെള്ളത്തിലേക്ക് ഇറങ്ങിയ ജോസഫ് അപകടത്തില്‍പെടുകയും രക്ഷിക്കാന്‍ ശ്രമിച്ച റോഷനും അപകടത്തില്‍ പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വെള്ളത്തിലെ ചെളിയില്‍ കാലുകള്‍ പൂണ്ടു പോയതാകാം അപകട കാരണം എന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.

അപകടം നടന്ന ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. തിരച്ചിലില്‍ ആദ്യം റോഷനെ കണ്ടെടുക്കുകയും ഉടന്‍ ആശുപത്രിയിലെത്തുകയും അവിടെ വച്ച്‌ മരണം സ്ഥീരികരിക്കുകയുമായിരുന്നു. ഫോയില്‍ സെര്‍ച്ചും റെസ്‌ക്യൂവും പോലീസ് ഡൈവേഴ്സും നടത്തിയ വിപുലമായ തിരച്ചിലിന് ശേഷം ജോസഫിന്റെ മൃതദേഹവും കണ്ടെടുത്തു. സംഭവ സ്ഥലത്തുതന്നെ ജോസഫിന്റെ മരണം സ്ഥീരികരിച്ചു. അപകടത്തെ തുടര്‍ന്ന് ഈ പ്രദേശം പോലീസ് അടച്ചിട്ടിരിക്കുകയാണ്. എരുമേലി കൊരട്ടി കുറുവാമൂഴി ഒറ്റപ്ലാക്കല്‍ കുടുംബാംഗമാണ് മരിച്ച ജോസഫിന്റെ പിതാവ് അജു. മാതാവ് വിജി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമാതാവ് എൻ.ജി. ജോൺ അന്തരിച്ചു

0
കൊച്ചി : നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു. ബുധനാഴ്ച...

റദ്ദാക്കിയ 44 ജെപിഎസ്‌സി, ജെഎസ്എസ്‌സി പരീക്ഷകളുടെ ലിസ്റ്റ് പുറത്തുവിട്ട് ജാർഖണ്ഡ് സർക്കാർ

0
റാഞ്ചി: നടത്തിപ്പിലെ ക്രമക്കേടുകളെ തുടർന്ന് റദ്ദാക്കിയ 44 തൊഴിൽ റിക്രൂട്ട്മെന്റ് പരീക്ഷകളുടെ...

പ്രതിനിധികളെത്തിയില്ല ; ചരിത്രത്തിൽ ആദ്യമായി ടാറ്റ സൺസ് ഓഹരിയുടമകളുടെ യോഗം മാറ്റിവെച്ചു

0
മുംബൈ : ടാറ്റാ സൺസിന്റെ ചൊവ്വാഴ്ച ചേരാനിരുന്ന 108-ാം വാർഷിക പൊതുയോഗം...

‘കുറ്റവാളികളല്ലാത്തവരുടെ കേസുകൾ റദ്ദാക്കാം’ ; നീറ്റ് പ്രതിഷേധത്തിൽ പ്രതികരിച്ച് സുപ്രീം കോടതി

0
ന്യൂഡൽഹി : പരീക്ഷാക്രമക്കേടുകൾക്കെതിരേ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികളുടെ പേരിലുള്ള...