കിടപ്പുരോഗിയായ വയോധികനെ കഴുത്തറത്ത് കൊന്ന കേസില്‍ പ്രതിയായ ഭാര്യ മരിച്ചു

For full experience, Download our mobile application:
Get it on Google Play

വെള്ളറട : പാലിയോട് മണവാരിയില്‍ കിടപ്പു രോഗിയായ വയോധികനെ കഴുത്തറത്ത് കൊന്ന കേസില്‍ പ്രതിയായ ഭാര്യ മരിച്ചു. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന സുമതി (67)യാണ് വ്യാഴാഴ്ച മരിച്ചത്. മണവാരി വള്ളിച്ചിറ സ്വദേശിയായ ജ്ഞാനദാസി(ഗോപി ) നെ കഴിഞ്ഞ നവംബര്‍ 19നാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. ഭാര്യ സുമതി (67)നെ വീടിനു സമീപത്തെ വയലില്‍ ബോധരഹിതയായി കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. 10 വര്‍ഷമായി കിടപ്പിലായിരുന്നു കൊല്ലപ്പെട്ട ജ്ഞാനദാസ്. രണ്ടു മക്കളുണ്ട്. സമീപത്തു താമസിക്കുന്ന മകന്റെ വീടുപണി നടക്കുന്നതിനാല്‍ താത്കാലികമായി തയ്യാറാക്കിയ ഷെഡിലായിരുന്നു ഇദ്ദേഹത്തെ കിടത്തിയിരുന്നത്.

സംഭവ ദിവസം രാവിലെ ഭക്ഷണം നല്‍കാനെത്തിയ മകനാണ് ജ്ഞാനദാസിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കിടപ്പുരോഗിയായ ഇദ്ദേഹത്തെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഭാര്യയാണെന്ന് പോലീസ് കണ്ടെത്തി. പക്ഷാഘാതംമൂലം കിടപ്പിലായ ജ്ഞാനദാസിനെ ശുശ്രൂഷിക്കുന്നതില്‍ മനംമടുത്താണ് കൊലപാതകമെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് ജയിലിലായിരുന്ന സുമതിക്ക് ചികിത്സാ ആവശ്യത്തിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലക്ഷങ്ങളുടെ ഹെറോയിൻ കണ്ടെടുത്തു ; ബംഗാൾ സ്വദേശി പിടിയിൽ

0
തിരുവനന്തപുരം: കാട്ടാക്കട തച്ചോട്ടുകാവിൽ ലക്ഷങ്ങളുടെ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ. തച്ചോട്ടുകാവ്...

ഭാര്യയെ മർദിച്ച കേസ് ; ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ എ.ആർ ശ്രീകുമാർ...

0
തൃശൂര്‍: ഭാര്യയെ മർദിച്ച കേസിൽ ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ...

ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്

0
കൊച്ചി: ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്. അൻസിബയുടെ മൊഴി...

ഇടുക്കിയിൽ ഇരുചക്ര വാഹനാപകടം ; യുവാവിന് ദാരുണാന്ത്യം

0
ഇടുക്കി: ഇടുക്കി മുരിക്കുംതൊട്ടിക്ക്‌ സമീപം ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം....