മോശമായി പെരുമാറിയെന്നാരോപിച്ച്‌ അഞ്ചാം ക്ലാസുകാരിയെ കുത്തിക്കൊന്ന ശേഷം അയല്‍വാസി ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : മോശമായി പെരുമാറിയെന്നാരോപിച്ച്‌ അഞ്ചാം ക്ലാസുകാരിയെ കുത്തിക്കൊന്ന ശേഷം അയല്‍വാസിയായ 55കാരന്‍ സ്വയം കുത്തി ജീവനൊടുക്കി. ബെംഗളൂരുവിലാണ് ഞെട്ടിക്കുന്ന സംഭവം. ജിന്‍ഡാല്‍ സ്റ്റീല്‍ ഫാക്ടറിയിലെ ജീവനക്കാരനും ഹരിയാന സ്വദേശിയുമായ നന്ദകിഷോറാണ് 11കാരിയായ പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്തിയത്. കമ്പനി ക്വാര്‍ട്ടേഴ്സില്‍ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പമാണ് ഇയാള്‍ താമസിച്ചുവന്നത്. ഇതേ കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് അ‍ഞ്ചാം ക്ലാസുകാരിയായ കുട്ടിയും കുടുംബവും താമസിച്ചിരുന്നതും. ഒരുമാസം മുന്‍പ് കോണിപ്പടിയില്‍ വച്ച്‌ നന്ദകിഷോര്‍ മോശമായി പെരുമാറിയെന്ന് പെണ്‍കുട്ടി അച്ഛനോട് പരാതിപ്പെട്ടിരുന്നു.

ഇതിന്റെ പേരില്‍ നന്ദകിഷോറും പിതാവും തമ്മില്‍ വഴക്കും ഉണ്ടാകുകയും ചെയ്തിരുന്നു. കമ്പനിയിലും പരാതി എത്തിയതോടെ ഇയാളോട് വീട് ഒഴിയാനും അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഒരുമാസത്തെ സമയമാണ് കമ്പനി നല്‍കിയത്. സംഭവം നാട്ടിലും വീട്ടിലും അറിഞ്ഞതോടെയാണ് ഇയാള്‍ പെണ്‍കുട്ടിയോട് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇയാള്‍ കയ്യില്‍ കരുതിയ കത്തി വച്ച്‌ പെണ്‍കുട്ടിയുടെ വയറ്റില്‍ കുത്തുകയായിരുന്നു. പിന്നീട് ഇയാള്‍ സ്വയം കുത്തുകയായിരുന്നു. പെണ്‍കുട്ടി വീട്ടിലും നന്ദകിഷോര്‍ ആശുപത്രിയിലുമാണ് മരിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാർ ക്രിസോസ്റ്റം പാലിയേറ്റിവ് കെയർ റാന്നി ഏരിയ കമ്മറ്റിയുടെ നേത്രത്വത്തിൽ സൗജന്യ നേത്ര പരിശോധനയും,...

0
റാന്നി : മാർ ക്രിസോസ്റ്റം പാലിയേറ്റിവ് കെയർ റാന്നി ഏരിയ കമ്മറ്റിയുടെ...

പരീക്ഷ പരിഷ്‌കരണത്തിന് ടാസ്‌ക്‌ഫോഴ്‌സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ന്യൂഡല്‍ഹി: പരീക്ഷ പരിഷ്‌കരണത്തിന് ടാസ്‌ക്‌ഫോഴ്‌സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്‍ഫോസിസ്...

അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിക്ക് NABH അംഗീകാരം

0
അടൂർ: ഗുണമേന്മയാർന്ന ആരോഗ്യപരിചരണത്തിലും രോഗിസുരക്ഷയിലും മികവ് കണക്കിലെടുത്ത് അടൂർ ലൈഫ് ലൈൻ...

ജെൻ Z വോട്ടർമാരുടെ നിലപാട് നിർണായകം ; ബിഹാറിലെ ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ചൂടേറുന്നു.

0
പട്ന: ഡൽഹിയിൽ സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ബിഹാറിലെ ബങ്കിപൂരിൽ നടക്കുന്ന...