കാനത്തിന്റെ നിലപാടുകള്‍ സംശയാസ്പദം ; സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരെ കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. ലോകായുക്ത വിഷയത്തില്‍ സ്വീകരിച്ച നിലപാട് ശരിയായില്ല. കാനത്തിന് മുന്‍ സെക്രട്ടറിമാരെ പോലെ പ്രവര്‍ത്തിക്കാനാകുന്നില്ല. അദ്ദേഹത്തിന്റെ നിലപാടുകള്‍ സംശയാസ്പദമാണെന്നും വിമര്‍ശനം ഉയര്‍ന്നു. ആനിരാജയ്‌ക്കെതിരെ കാനം സ്വീകരിച്ച നിലപാടിലും സമ്മേളനം അതൃപ്തി അറിയിച്ചു. രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാര്‍ക്ക് വിലയില്ല. ആദ്യ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഴിമതിക്കെതിരെയും അഴിമതി നേരിടുന്ന മന്ത്രിമാര്‍ക്കെതിരെയും ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. അന്ന് മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്നും യോഗത്തില്‍ മാറ്റി നിര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് പോയിരുന്നു.

എന്നാല്‍ അന്നൊന്നും ഇല്ലാത്ത ഇടതുപക്ഷ സ്‌നേഹമാണ് ഇപ്പോള്‍ ഉള്ളതെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. കൃഷി വകുപ്പിനെ സിപിഎം വിഴുങ്ങി. മന്ത്രി വള്ളി ചെരുപ്പിട്ട് നടന്നത് കൊണ്ടും വീട്ടുമുറ്റത്ത് ചെടികള്‍ വെച്ചു പിടിപ്പിച്ചതുകൊണ്ടും കാര്യമില്ല. ഭരിക്കാന്‍ അറിയണമെന്നും റവന്യൂവകുപ്പില്‍ മന്ത്രിയൊഴികെ മറ്റെല്ലാ വകുപ്പിലും അഴിമതിയാണെന്നും വിമര്‍ശനം ഉയര്‍ന്നു. സാംസ്‌കാരിക കാര്യങ്ങളില്‍ മാത്രമാണ് ജില്ലാ നേതൃത്വത്തിന് താത്പര്യം. ജില്ലാ നേതൃത്വം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മെഡിക്കൽ വിദ്യാർത്ഥികൾക്ക് ജൂൺ 20, 21 തീയതികളിൽ അവധിയില്ല

0
ന്യൂഡൽഹി : വരാനിരിക്കുന്ന നീറ്റ് യുജി പുനഃപരീക്ഷ തികച്ചും സുതാര്യവും കുറ്റമറ്റതുമായി...

പോലീസ് കോൺസ്റ്റബിളിനെക്കൊണ്ട് ‘വീട്ടുജോലികൾ ചെയ്യിച്ചു’ ; വിവാദത്തിന് പിന്നാലെ ഐപിഎസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

0
ഭുവനേശ്വര്‍: തന്റെ കീഴിലുള്ള പൊലീസ് കോണ്‍സ്റ്റബിളിനെ വീട്ടുജോലികള്‍ ചെയ്യിച്ചെന്ന ആരോപണത്തില്‍ ഐപിഎസ്...

ബെംഗളൂരുവിൽ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം തട്ടി ; ഭീഷണിപ്പെടുത്തിയത് പോലീസ് ജീപ്പിലെത്തി

0
ബെംഗളൂരു : ബെംഗളൂരുവിലെ മടിവാളയിൽ നാടകീയ സംഭവങ്ങൾക്കൊടുവിൽ മലയാളി യുവാക്കളിൽ നിന്ന്...

സർക്കാരിനും മുഖ്യമന്ത്രി വിഡി സതീശനും നന്ദി’ ; പൃഥ്വിരാജ്

0
തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ ഒന്നാം ബജറ്റിൽ മലയാള സിനിമയ്ക്ക്...