ഫോണില്‍ സംസാരിച്ചതിന്റെ പേരില്‍ ഭാര്യയെ ഭര്‍ത്താവ് വെടിവെച്ചു കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

മീററ്റ് : ഫോണില്‍ സംസാരിച്ചതിന്റെ പേരില്‍ ഭാര്യയെ ഭര്‍ത്താവ് വെടിവെച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ അമ്രോഹ ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. രാജബ്പൂര്‍ സ്വദേശിയായ ഷമയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ രണ്ടാം ഭര്‍ത്താവായ ഫാസിലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴു മാസങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും വിവാഹിതരായത്.

തന്റെ ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് കൊലപാതകം നടത്തിയതെന്ന് അറസ്റ്റിലായ പ്രതി സമ്മതിച്ചെന്ന് പോലീസ് പറയുന്നു. ആദ്യ ഭര്‍ത്താവ് മരണപ്പെട്ട് ഏകദേശം ഒരു വര്‍ഷത്തിനുശേഷമാണ് 36കാരിയായ ഷമ വീണ്ടും വിവാഹിതയായത്.

മൊറാദാബാദിലെ അന്‍വര്‍നഗറിലെ ഫാസിലുമായാണ് വിവഹം. ആദ്യ വിവാഹത്തിലെ 14 വയസ്സുള്ള മകനോടൊപ്പമാണ് ഷമ ഫാസിലിനൊപ്പം രാജബ്പൂരിലെ ഒരു വാടക വീട്ടില്‍ താമസമാക്കിയത്. ഷാമയുടെ സഹോദരി ഫര്‍ഹയും ദമ്പതികളുടെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി വൈകി, ഫോണില്‍ സംസാരിച്ചതിന് ഷമയെ ഫാസില്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. വെടിയൊച്ച ശബ്ദം കേട്ട് ഫര്‍ഹ ഉറക്കമുണര്‍ന്ന് എത്തിയപ്പോള്‍ ഷമ രക്തത്തില്‍ കുളിച്ച്‌ കിടക്കുന്നതാണ് കണ്ടത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...