സമ്മാനം നൽകിയ മൊബൈൽ ഫോൺ തിരികെനൽകിയില്ല ; കാമുകിയെ കൊലപ്പെടുത്തി യുവാവ്

For full experience, Download our mobile application:
Get it on Google Play

പാകുർ : സമ്മാനം നൽകിയ മൊബൈൽ ഫോൺ തിരികെ നൽകാത്തതിനെ തുടർന്ന് കാമുകിയെ കൊലപ്പെടുത്തി യുവാവ്. ജാർഖണ്ഡിലെ പാകുർ ജില്ലയിലാണ് സംഭവം. ഞായറാഴ്ച രാത്രി മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. 20കാരനായ ആൺസുഹൃത്തിനൊപ്പം ഫുട്ബോൾ മത്സരം കാണാൻ പോയതായിരുന്നു പെൺകുട്ടി. തിങ്കളാഴ്ച രാവിലെ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ രണ്ട് വർഷമായി ഇവർ പ്രണയത്തിലായിരുന്നു എന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. ഇടക്കിടെ പെൺകുട്ടിയുടെ വീട്ടിലെത്താറുണ്ടായിരുന്ന യുവാവ് പലതവണ രാത്രി വീട്ടിൽ കഴിയുകയും ചെയ്തിരുന്നു. എന്നാൽ ഇതിനിടെ വീട്ടുകാർ ചേർന്ന് മറ്റൊരു പെൺകുട്ടിയുമായി യുവാവിൻ്റെ വിവാഹം ഉറപ്പിച്ചു. ഇതിനു ശേഷം ഇയാൾ കാമുകിയോട് താൻ സമ്മാനം നൽകിയ സ്മാർട്ട്ഫോൺ തിരികെ ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ ഇത് തിരികെ നൽകാൻ കാമുകി തയ്യാറായില്ല. അന്ന് അതേപ്പറ്റി വഴക്കുണ്ടായതിനു ശേഷമാണ് അവർ ഫുട്ബോൾ മത്സരം കാണാൻ പോയത്. മത്സരം കണ്ട് തിരികെ വരുമ്പോൾ യുവാവ് മൂർച്ചയുള്ള ആയുധം കൊണ്ട് കാമുകിയുടെ കഴുത്ത് മുറിച്ചാണ് കൊലപാതകം കടത്തിയതെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിനു ശേഷം ഇയാൾ ഫോണുമായി കടന്നു കളയുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുംബൈയിൽ സിജെപി സമരത്തിൽ പങ്കെടുത്തവർക്ക് പോലീസ് ഭീഷണി

0
മുംബൈ: മുംബൈയിൽ സിജെപി സമരത്തിൽ പങ്കെടുത്തവർക്ക് പോലീസ് ഭീഷണി. മുംബൈയിൽ സമരത്തിനിടെ...

നരേന്ദ്രമോദിയുടെ പരാമർശങ്ങളോട് പ്രതികരിച്ച് സിജെപി

0
ന്യൂഡൽഹി: ഡൽഹിയിലെ സിജെപി സമരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി...

വൈദ്യുതി തടസം പതിവായതോടെ മലപ്പുറം ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ ഇരുട്ടിൽ

0
മലപ്പുറം: വൈദ്യുതി തടസം പതിവായതോടെ മലപ്പുറം ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ...

രാജ്യത്ത് കാലുകുത്താൻ ശ്രമിച്ചാൽ സർവ ശക്തിയും പ്രയോ​ഗിക്കുമെന്ന് അമേരിക്കക്ക് ഇറാന്റെ മുന്നറിയിപ്പ്

0
ടെഹ്റാൻ : ഇറാനിൽ കാലുകുത്താൻ ശ്രമിച്ചാൽ സർവ ശക്തിയും പ്രയോഗിക്കുമെന്ന് അമേരിക്കക്ക്...