മുംബൈ: മുംബൈയില്‍ അമ്മയെ മര്‍ദിച്ചതിനെത്തുടര്‍ന്ന് വളര്‍ത്തച്ഛനെ യുവാവ് കുത്തിക്കൊന്നു. ട്രോംബെയിലെ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ (ബാര്‍ക്) ഹൗസ് കീപ്പിങ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ശ്രീനിവാസ ഗൗഡ എന്ന 54കാരനാണ് കൊല്ലപ്പെട്ടത്. വളര്‍ത്തുമകനായ സുനില്‍ (42) ആണ് ഇയാളെ കൊലപ്പെടുത്തിയത്.
ശ്രീനിവാസ ഗൗഡ ഭാര്യയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇത് സുനിലിനെ പ്രകോപിപ്പിച്ചരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ സുനില്‍ ഉറങ്ങുമ്പോള്‍ ശ്രീനിവാസ് ഭാര്യ സുമിത്ര(54)യുമായി വഴക്കിട്ടു. സുനില്‍ ഉണര്‍ന്ന് രണ്ടാനച്ഛനെ മര്‍ദിച്ചു. തുടര്‍ന്ന് ഇയാള്‍ അടുക്കളയില്‍ നിന്ന് കത്തി എടുത്ത് വയറിലും നെഞ്ചിലും കുത്തുകയായിരുന്നു.