പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഉടന്‍ പുനഃസ്ഥാപിക്കണം : പ്രവാസി കേരളാ കോണ്‍ഗ്രസ് (എം)

For full experience, Download our mobile application:
Get it on Google Play

കോട്ടയം: അടച്ചുപൂട്ടിയ കോട്ടയം പാസ്‌പോര്‍ട്ട് സേവാകേന്ദ്രം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്ന് പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) കോട്ടയം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കുടുംബമായി ജോലിക്കും കുടിയേറ്റത്തിനുമൊക്കെ കോട്ടയം പാസ്‌പോര്‍ട്ട് ഓഫീസിനെ ആശ്രയിച്ചിരുന്ന മൂന്ന് ജില്ലകളിലെ സാധാരണക്കാരെ പാസ്‌പോര്‍ട്ട് കേന്ദ്രത്തിന്റെ അടച്ചുപൂട്ടല്‍ സരമായിത്തന്നെ ബാധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രവാസിവിരുദ്ധനയങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നു പാര്‍ട്ടി കേന്ദ്ര കമ്മറ്റി ഓഫീസില്‍ കൂടിയ യോഗം ആശങ്കപ്പെട്ടു. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസിമലയാളികളെ സര്‍ക്കാരുകള്‍ അവഗണിക്കെരുതെന്ന് യോഗം ആവശ്യപ്പെട്ടു.

പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) സംഘടന ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മണ്ഡലം, നിയോജകമണ്ഡലം തലങ്ങളില്‍ വിവിധ ഭാരവാഹികളെ തെരഞ്ഞെടുത്തു. വരുന്ന ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ ത്വരിതഗതിയില്‍ ആക്കുവാന്‍ കമ്മറ്റി തീരുമാനമെടുത്തു. ജില്ലാ പ്രസിഡന്റ് ജോണി അബ്രഹാം, ജനറല്‍ സെക്രട്ടറി ജോര്‍ജ് കാഞ്ഞമല, ട്രഷറര്‍ ഡോ ബ്ലസ്സന്‍ സിബി ഏബ്രഹാം, സെക്രട്ടറി ബിജോ ഫ്രാന്‍സിസ്, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ബാബു ഉള്ളാട്ടില്‍, ബിനോയ് മുക്കാടന്‍, ഷാജി പോള്‍, ജോണ്‍ മാത്യു, ജോര്‍ജ് വര്‍ഗീസ്, കുര്യച്ഛന്‍ പാറനാകാല, തോമസ് കെ. പി, ബിനോയ് ജെയിംസ്, മധു വാകത്താനം, സോനു സി മാത്യു എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...