തട്ടേക്കാട് പക്ഷി സങ്കേതത്തിലെ വാച്ചറെ കാണാതായതായി പരാതി

For full experience, Download our mobile application:
Get it on Google Play

കോതമംഗലം : പുതുവര്‍ഷം ആഘോഷിക്കാന്‍ സഹപ്രവര്‍ത്തകനൊപ്പം പുറപ്പെട്ട തട്ടേക്കാട് പക്ഷിസങ്കേതത്തിലെ വാച്ചര്‍ ഞായപ്പിള്ളി സ്വദേശി എല്‍ദോസിനെ കാണാനില്ലന്ന് പരാതി. ഇന്നലെയാണ് ഇത് സംബന്ധിച്ച്‌ കുട്ടമ്പുഴ പോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയത്. എല്‍ദോസും സഹപ്രവര്‍ത്തകന്‍ രാജനും പുതുവര്‍ഷത്തലേന്ന് ഒപ്പമുണ്ടായിരുന്നെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസിന് ലഭിച്ച വിവരം. പുതുവര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി താനും എല്‍ദോസും ഒരുമിച്ചുകൂടി മദ്യപിച്ചിരുന്നെന്നും വള്ളവുമായി പെരിയാറില്‍ ചുറ്റിക്കറങ്ങിയെന്നും രാജന്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

മദ്യലഹരി വിട്ടുമാറത്തതിനാല്‍ ഇയാള്‍ ചോദ്യം ചെയ്യലിനോട് കാര്യമായി സഹകരിക്കുന്നില്ലെന്നാണ് സൂചന. ഓവുങ്കല്‍ കടവിലാണ് ഡിസംബര്‍ 31-ന് ഇവര്‍ ജോലിയില്‍ ഉണ്ടായിരുന്നതെന്നാണ് അറിയുന്നത്. രാജനെ ചോദ്യം ചെയ്തുവരികയാണെന്നും മദ്യലഹരിയിലായിരുന്നതിനാല്‍ ഇയാളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലന്നും സി ഐ മഹേഷ് അറിയിച്ചു. വള്ളം കരയ്ക്കെത്തിച്ചെന്നും ഇതിനുശേഷം തമ്മില്‍കണ്ടിട്ടില്ലെന്നുമാണ് രാജന്‍ ഏറ്റവുമൊടുവില്‍ പോലീസിനോട് സമ്മതിച്ചിട്ടുള്ളത്. പക്ഷി സങ്കേതത്തിലെ വനമേഖലയിലും സമീപത്ത് പുഴയിലും പോലീസും ഫയര്‍ഫോഴ്സും വനംവകുപ്പ് ജീവനക്കാരും വ്യാപകമായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....