ഇന്ത്യന്‍ വംശജയായ അഞ്ചു വയസുകാരിയുടെ മരണം ; യുവാവിന് 100 വര്‍ഷം തടവുശിക്ഷ

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍: യുഎസിലെ ലൂസിയാന സംസ്ഥാനത്തില്‍ ഇന്ത്യന്‍ വംശജയായ അഞ്ചു വയസുകാരിയുടെ മരണത്തില്‍ അമേരിക്കയില്‍ യുവാവിന് 100 വര്‍ഷം തടവുശിക്ഷ. 35 കാരനായ ജോസഫ് ലീ സ്മിത്തിനെയാണ് 100 വര്‍ഷത്തേക്ക് ശിക്ഷിച്ചത്. 2021ലാണ് സംഭവം. മിയ പട്ടേല്‍ എന്ന പെണ്‍കുട്ടി വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. ഒരു ഹോട്ടല്‍ മുറിയില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മിയാ പട്ടേലിന്റെ തലയിലേക്ക് വെടിയുണ്ട തുളച്ചു കയറുകയായിരുന്നു. പെണ്‍കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മൂന്ന് ദിവസത്തിന് ശേഷം പെണ്‍കുട്ടി മരിക്കുകയായിരുന്നു.

സ്മിത്തും മറ്റൊരാളും തമ്മില്‍ തര്‍ക്കമുണ്ടാവുകയും സ്മിത്ത് തോക്കുകൊണ്ട് അടിക്കുകയും ചെയ്തു. എന്നാല്‍ തോക്കില്‍ നിന്നും ബുള്ളറ്റ് അടുത്തമുറിയില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ തലക്കേല്‍ക്കുകയായിരുന്നു. 60 വര്‍ഷത്തേക്ക് സ്മിത്തിന് തടവുശിക്ഷ ജില്ലാ ജഡ്ജി ജോണ്‍ ഡി മോസ്ലി വിധിക്കുകയായിരുന്നു. കൂടാതെ 40 വര്‍ഷം കൂടി അധിക ശിക്ഷ അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...