12-ാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള മോദിക്ക് രാജ്യം ഭരിക്കാനറിയില്ല ; അരവിന്ദ് കെജ്രിവാള്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം രാജ്യത്തെ തകര്‍ക്കുകയാണെന്ന ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 12-ാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള പ്രധാനമന്ത്രി സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായിരിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. ‘മോദിക്ക് ഭരിക്കാനറിയില്ല. എന്നാല്‍, അദ്ദേഹത്തിന്റെ അഹങ്കാരം ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യത്തെ തകര്‍ക്കുകയാണ്’, രാജ്യത്തെ രക്ഷിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ബി.ജെ.പി നേതാക്കള്‍ പാര്‍ട്ടി വിടണം’, കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

‘രാജ്യം തകരണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് ബി.ജെ.പിയില്‍ തുടരാം. രാജ്യത്തെ ജനാധിപത്യം അപകടത്തിലാണ്. ജനങ്ങള്‍ മുന്നോട്ടുവന്ന് ജനാധിപത്യത്തെ സംരക്ഷിക്കണം. രാജ്യത്തെ 130 കോടി ജനങ്ങളും ജനാധിപത്യം സംരക്ഷിക്കാനായി മുന്നോട്ടുവരണം. ഏത് പാര്‍ട്ടിയാണ് അധികാരത്തിലെത്തുന്നത് പ്രശ്നമല്ല. രാജ്യത്തെ ജനാധിപത്യം കളങ്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുകയാണെന്നത് മാത്രമാണ് ഇപ്പോള്‍ പരിഗണിക്കേണ്ടത്’, അദ്ദേഹം പറഞ്ഞു. മോദി പരാമര്‍ശത്തില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിലാണ് കെജ്രിവാളിന്റെ പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...