ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ ബിറ്റ്‌കോയിൻ തട്ടിപ്പ് ; രണ്ട്‌പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ബിറ്റ്കോയിനുകളിൽ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് ആളുകളെ കബളിപ്പിച്ചതിന് രണ്ട് പേർ പിടിയിലായി. രോഹിണി സെക്ടർ-28ൽ താമസിക്കുന്ന ജതിൻ കുമാർ ധൽ (28), ഉത്തർപ്രദേശിലെ നോയിഡ എക്സ്റ്റൻഷനിൽ താമസിക്കുന്ന അൻഷുൽ അറോറ (33) എന്നിവരെയാണ് പോലീസ് അറസ്റ്റ ചെയ്തത്. പ്രതികൾ ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയാണ് ആളുകളെ കബളിപ്പിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.ഒരു സ്വകാര്യ ബാങ്ക് മാനേജരിൽ നിന്ന് ലഭിച്ച പരാതിയെ തുടർന്നാണ് തട്ടിപ്പ് പുറത്തായത്. പ്രതികൾ ഇയാളെ ഇൻസ്റ്റാഗ്രാമിലൂടെ ബന്ധപ്പെടുകയും ഉയർന്ന വരുമാനം നൽകുന്ന ബിറ്റ്‌കോയിനിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. മൂന്ന് മണിക്കൂറിനുള്ളിൽ 2,50,000 രൂപ ലഭിക്കുമെന്ന് തെറ്റ്ധരിപ്പിച്ച് 90,000 രൂപ ബാങ്ക് മാനേജരിൽ നിന്ന് തട്ടിയെടുക്കുകയായിരുന്നു.

സമയം കഴിഞ്ഞിട്ടും പണം കിട്ടാത്തതിനെ തുടർന്ന് ഇയാൾ നിക്ഷേപിച്ച തുക തിരികെ ചോദിച്ചു. എന്നാൽ ഒരുമിച്ച് പണം ലഭിക്കുമെന്ന് ഉറപ്പ് നൽകി കൂടുതൽ പണം പ്രതികൾ ആവശ്യപ്പെട്ടു. സംശയം തോന്നിയ മാനേജർ പോലീസിൽ പരാതിപ്പെടുകയായിരുന്നു.പോലീസിന്റെ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തുകയും അറസ്റ്റ ചെയ്യുകയും ചെയ്തിട്ടുണ്ട്. വ്യാജ ഇൻസ്റ്റഗ്രാം അക്കൗ്ണ്ട് വഴിയാണ് ആളുകളുമായി ബന്ധം സ്ഥാപിക്കുന്നതെന്നും പണം തട്ടുന്നതെന്നും പ്രതികൾ കുറ്റം സമ്മതിച്ചു. പ്രതികളുടെ കൈയിൽ നിന്ന് വ്യാജ സിം കാർഡുകളും, ആറ് മൊബൈൽ ഫോണുകളും, ബാങ്ക് അക്കൗണ്ട് രേഖകളും കണ്ടെത്തിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എം.ജി സർവകലാശാലയിൽ ഫ്ലെക്സ് വിവാദം കത്തുന്നു ; യൂണിയന് നൽകിയ തുക തിരികെ പിടിക്കാൻ...

0
കോട്ടയം: അസാധാരണ നടപടിയുമായി എം ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍. സര്‍വ്വകലാശാല...

പൂഞ്ഞാർ ഉരുൾപൊട്ടൽ ദുരന്തം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച ബാഗിൽ 15 പവൻ സ്വർണം

0
കോട്ടയം: പൂഞ്ഞാര്‍ പയ്യാനിതോട്ടം ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ച...

പെട്ടെന്നുണ്ടായ റെഡ് അലേർട്ട് പ്രഖ്യാപനം ആശയക്കുഴപ്പമുണ്ടാക്കി ; സ്കൂളുകൾക്ക് അവധി നൽകാത്തതിൽ വിശദീകരണവുമായി കളക്ടർ

0
കാസര്‍കോട്: ഇന്ന് അവധി പ്രഖ്യാപിക്കാത്തതില്‍ വിശദീകരണവുമായി കാസര്‍കോട് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍....

വ്യാജ ലോട്ടറി വെബ്‌സൈറ്റിലൂടെ വൻ തട്ടിപ്പ്; കേസിൽ തമിഴ്‌നാട് സ്വദേശിയെ പിടികൂടി പൊലീസ്

0
തിരുവനന്തപുരം: ഓണ്‍ലൈന്‍ കേരള ലോട്ടറി തട്ടിപ്പ് നടത്തിയ കേസില്‍ തമിഴ്നാട് സ്വദേശി...