ചക്കയെച്ചൊല്ലി വഴക്ക് ; യുവാവ് വീടിന് തീയിട്ടു – മക്കളുടെ പുസ്തകങ്ങളും ഹാള്‍ടിക്കറ്റും കത്തിനശിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : ചക്കയെച്ചൊല്ലിയുള്ള വഴക്കിനെത്തുടര്‍ന്ന് യുവാവ് വീടിന് തീയിട്ടു. മക്കളുടെ പുസ്തകങ്ങളും പത്താംക്ലാസ് പരീക്ഷയുടെ ഹാള്‍ടിക്കറ്റും വസ്ത്രങ്ങളുമെല്ലാം കത്തിനശിച്ചു. സംഭവത്തില്‍ അവിണിശേരി ചെമ്പാലിപ്പുറത്ത് വീട്ടില്‍ സജേഷ് (46) നെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. സജേഷിന്റെ അച്ഛന്‍ ശ്രീധരന്റെ പരാതിയിലാണ് അറസ്റ്റ്.

ശ്രീധരന്‍ മകളുടെ വീട്ടില്‍നിന്ന് ചക്ക കൊണ്ടു വന്നതുമായി ബന്ധപ്പെട്ടാണ് വഴക്കുണ്ടായത്. വഴക്കിനെത്തുടര്‍ന്ന് സജേഷിന്റെ മക്കളെയും കൂട്ടി ശ്രീധരനും ഭാര്യയും മകളുടെ വീട്ടിലേക്കു പോയി. ഇതിന് പിന്നാലെ സജേഷ് വീടിന് തീയിടുകയായിരുന്നു. വീടിനു തീയിട്ട കാര്യം അയല്‍വാസികളാണ് ശ്രീധരനെ ഫോണ്‍ വിളിച്ച്‌ അറിയിച്ചത്. ഉടന്‍ അഗ്‌നിരക്ഷാ സേനാംഗങ്ങളെത്തി തീയണച്ചു. സജേഷിന്റെ ഭാര്യ വിദേശത്താണ്. സജേഷിന്റെ രണ്ടു പെണ്‍മക്കളില്‍ ഒരാള്‍ പത്താംക്ലാസിലും ഒരാള്‍ എട്ടാംക്ലാസിലുമാണ് പഠിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക എന്ന ആവശ്യത്തിനായി തുടര്‍ നടപടികള്‍...

0
ഇടുക്കി: ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക എന്ന...

കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി

0
തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി. ഇഞ്ചിവിളയിൽ...

സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം...

എസ്.എന്‍.ഡി.പി സ്വയം സഹായ സംഘത്തിന് വായ്പ : അനുമതി പത്രം കൈമാറി

0
അടൂര്‍ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയന്‍റെ കീഴിലുള്ള 3107-നമ്പർ തൂവയൂർ...