വിവാഹ പാർട്ടിയിൽ കൂടുതൽ ചിക്കൻ കഷ്ണങ്ങൾ ചോദിച്ചതിന് കർണാടകയിൽ യുവാവിനെ കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

കർണാടക: കർണാടകയിലെ ബെലഗാവി ജില്ലയിൽ വിവാഹത്തിന് ശേഷമുള്ള അത്താഴവിരുന്നിനിടെ ഒരു കഷ്ണം ചിക്കൻ കൂടി ആവശ്യപ്പെട്ടതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയതായി പരാതി. വിത്തൽ ഹരുഗോപ്പ് എന്നയാൾ വിനോദ് മലഷെട്ടി (30) എന്നയാളെ കൊലപ്പെടുത്തിയെന്നാണ് പരാതി. ഭക്ഷണം വിളമ്പിക്കൊണ്ടിരുന്ന വിത്തൽ ഹരുഗോപ്പിനോട് വിനോദ് കൂടുതൽ ചിക്കൻ ആവശ്യപ്പെട്ടതായും ഭക്ഷണം വളരെ കുറവാണെന്ന് വിനോദ് പരാതിപ്പെട്ടതായും റിപ്പോർട്ടുകളിൽ പറയുന്നു. എന്നാൽ ഇത് തർക്കത്തിലേക്ക് നയിക്കുകയും വിനോദും വിത്തലും തമ്മിൽ തല്ലുണ്ടാവുകയും ചെയ്തു. ഇതിൽ പ്രകോപിതനായ വിത്തൽ ഉള്ളി മുറിക്കാൻ ഉപയോഗിക്കുന്ന അടുക്കള കത്തി ഉപയോഗിച്ച് വിനോദിനെ കുത്തി.

അമിത രക്തസ്രാവം മൂലം വിനോദ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മുറഗോഡ പോലീസ് സംഭവ സ്ഥലം സന്ദർശിച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തു. കോഴിക്കഷ്ണത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലക്ക് കാരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ബെലഗാവി ജില്ലാ പോലീസ് സൂപ്രണ്ട് ഭീമശങ്കർ ഗുലേദ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്യുന്നു. പ്രതി മദ്യലഹരിയിൽ ആയിരുന്നെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആകാശത്തേക്ക് ഉയർന്നത് കറുത്ത ചാരമേഘങ്ങൾ ; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങൾ അടച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ കുടുങ്ങിയത്...

വിവാദ വാഹന മോഡിഫിക്കേഷൻ ; പിഴ തുകയായ 50000 രൂപ അടയ്ക്കാൻ മുന്നോട്ട് വന്ന...

0
പത്തനംതിട്ട: ഓഫ് റോഡ് വാഹനത്തിൻറെ പിഴയിട്ട സംഭവത്തിൽ ഓഫ് റോഡ് വാഹനത്തിന്റെ...

ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ

0
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി...

അത്തിക്കയം പാലത്തിൽ കുടിവെള്ള പൈപ്പ് ലൈൻ ലീക്ക് : വന്‍ തോതില്‍ വെള്ളം പുഴയിലേക്ക്...

0
അത്തിക്കയം: പമ്പാനദിയിലെ പെരുനാട് പമ്പ് ഹൗസിൽ നിന്ന് വിതരണത്തിനെത്തിക്കുന്ന കുടിവെള്ള പൈപ്പ്...