മുസ്ലീം ലീഗ് ഓഫീസില്‍ വെച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മുസ്ലീം ലീഗ് ഓഫീസില്‍ വച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. മുസ്ലീം ലീഗ് പ്രവര്‍ത്തകനായ എടച്ചേരിക്കണ്ടി അന്‍സാര്‍ (28) ആണ് മരിച്ചത്. മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ  ലീഗ് ഓഫീസിനുള്ളില്‍ വച്ച്‌ കുത്തേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ ലീഗ് പ്രവര്‍ത്തകന്‍ തന്നെയായ ബെല്‍മൗണ്ട് സ്വദേശി അഹമ്മദ് ഹാജിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കൊല്ലപ്പെട്ട അന്‍സാറും, അഹമ്മദും തമ്മില്‍ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അന്‍സാര്‍ അഹമ്മദിനെതിരെ അപവാദ പ്രചരണം നടത്തിയിരുന്നുവെന്നാണ് ലീഗ് നേതാക്കള്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

പ്രവര്‍ത്തകര്‍ തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ ലീഗ് പ്രാദേശിക നേതൃത്വം ഇടപെട്ട് മധ്യസ്ഥ ചര്‍ച്ചയ്ക്കായി ഇരുവരെയും വിളിച്ചിരുന്നു. തൊട്ടില്‍പ്പാലം ഓഫീസില്‍ വച്ച്‌ ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങവെ അഹമ്മദ് ഹാജി അരയിലൊളിപ്പിച്ചിരുന്ന കത്തിയെടുത്ത് അന്‍സാറിനെ കുത്തുകയായിരുന്നു. കുത്തേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...