പാലക്കാട് : ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവിന്റെ ആത്മഹത്യാ ശ്രമം. പാലക്കാട് കിഴക്കഞ്ചേരിയിലാണ് സംഭവം. കോരഞ്ചിറ ഒടുകിന്‍ചുവട് കൊച്ചുപറമ്പില്‍ വീട്ടിലെ വര്‍ഗീസ് (61) ആണ് ഭാര്യ എല്‍സിയെ (60) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. കഴുത്തില്‍ കുരുക്കിട്ട നിലയിലാണ് ഇയാളെ പോലീസ് കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയ്‌ക്ക് 12.30 ഓടെയായിരുന്നു സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം വര്‍ഗീസ് തന്നെയാണ് പോലീസില്‍ വിളിച്ച് വിവരമറിയിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയെന്നും താനും മരിക്കാന്‍ പോവുകയാണെന്നും ഇയാള്‍ പോലീസിനെ വിളിച്ച് അറിയിച്ചു.
തുടര്‍ന്ന് പോലീസ് സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ ടവറിന്റെ ലൊക്കേഷനും വീടിന്റെ മേല്‍വിലാസവും കണ്ടെത്തി. പോലീസ് എത്തിയപ്പോള്‍ അടുക്കളയിലെ കഴുക്കോലില്‍ തൂങ്ങി പിടയുകയായിരുന്നു വര്‍ഗീസ്. ഉടന്‍ ഇയാളെ താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചു. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ അപകടനില തരണംചെയ്തതായി പോലീസ് പറഞ്ഞു.