ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവിന്റെ ആത്മഹത്യാ ശ്രമം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവിന്റെ ആത്മഹത്യാ ശ്രമം. പാലക്കാട് കിഴക്കഞ്ചേരിയിലാണ് സംഭവം. കോരഞ്ചിറ ഒടുകിന്‍ചുവട് കൊച്ചുപറമ്പില്‍ വീട്ടിലെ വര്‍ഗീസ് (61) ആണ് ഭാര്യ എല്‍സിയെ (60) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. കഴുത്തില്‍ കുരുക്കിട്ട നിലയിലാണ് ഇയാളെ പോലീസ് കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയ്‌ക്ക് 12.30 ഓടെയായിരുന്നു സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം വര്‍ഗീസ് തന്നെയാണ് പോലീസില്‍ വിളിച്ച്‌ വിവരമറിയിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയെന്നും താനും മരിക്കാന്‍ പോവുകയാണെന്നും ഇയാള്‍ പോലീസിനെ വിളിച്ച്‌ അറിയിച്ചു.

തുടര്‍ന്ന് പോലീസ് സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ ടവറിന്റെ ലൊക്കേഷനും വീടിന്റെ മേല്‍വിലാസവും കണ്ടെത്തി. പോലീസ് എത്തിയപ്പോള്‍ അടുക്കളയിലെ കഴുക്കോലില്‍ തൂങ്ങി പിടയുകയായിരുന്നു വര്‍ഗീസ്. ഉടന്‍ ഇയാളെ താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചു. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ അപകടനില തരണംചെയ്തതായി പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. നടുവണ്ണൂർ...

എൽ.ഡി.എഫ് നേതാക്കൾ സ്വയം പരിഹാസ്യരാവുന്നു : ലാലു തോമസ്

0
തിരുവല്ല : തിരുവല്ല–മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡിന്‍റെ പേരിൽ ഇല്ലാത്ത വിവാദം ഉണ്ടാക്കി എൽ.ഡി.എഫ്...

സോനം വാങ്ചുക്കുമായി ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ്

0
ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ...