തേ​ങ്ങ​യി​ടാന്‍ കയറിയ ആള്‍ തെ​ങ്ങി​ന്​ മു​ക​ളി​ല്‍​വെ​ച്ച്‌​ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി

For full experience, Download our mobile application:
Get it on Google Play

കാ​ഞ്ഞി​ര​പ്പ​ള്ളി : തേ​ങ്ങ​യി​ടാന്‍ കയറിയ ആള്‍ തെ​ങ്ങി​ന്​ മു​ക​ളി​ല്‍​വെ​ച്ച്‌​ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി. ചോ​റ്റി ചിലമ്പിക്കു​ന്നേ​ല്‍ ജോ​യി​യു​ടെ പു​ര​യി​ട​ത്തി​ലെ തേ​ങ്ങ​യി​ടു​ന്ന​തി​നി​ടെ​യാ​ണ് തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​യ പാ​റ​ത്തോ​ട് പ​ള്ളി​പ്പ​ടി പാ​റ​ന്തോ​ട്ട് ജോ​ര്‍​ജ് (60) അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 11.45 ഓ​ടെ​യാ​ണ് സം​ഭ​വം. തെ​ങ്ങി​ന് മു​ക​ളി​ലെ​ത്തി​യ ജോ​ര്‍​ജി​ന് അസ്വസ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ കൈ​യി​ലു​ള്ള ക​യ​ര്‍ ഉ​പ​യോ​ഗി​ച്ച്‌​ ത​ന്റെ ശ​രീ​ര​ത്തെ തെ​ങ്ങു​മാ​യി ബ​ന്ധി​പ്പി​ച്ചു.

ബോ​ധം ന​ഷ്​​ട​പ്പെ​ട്ട​തോ​ടെ അ​ര​യും തെ​ങ്ങു​മാ​യി ബ​ന്ധി​ച്ചി​രു​ന്ന ക​യ​റി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്നു. തു​ട​ര്‍​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍​നി​ന്ന്​ ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി തെ​ങ്ങി​ന്​ മു​ക​ളി​ല്‍ ക​യ​റി സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഫ​യ​ര്‍​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​സി. സ്​​റ്റേ​ഷ​ന്‍ ഓഫീസര്‍ ബി​നു സെ​ബാ​സ്​​റ്റ്യ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഹ​രി, സു​കു​മാ​ര​ന്‍, ഷാ​രോ​ണ്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ജോ​ര്‍​ജി​നെ തെ​ങ്ങി​ന് മു​ക​ളി​ല്‍​നി​ന്ന്​ ര​ക്ഷ​പെ​ടു​ത്തി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...

ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്

0
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ...