ഭിക്ഷ സ്വീകരിച്ചിരുന്നത് ഒരു രൂപ മാത്രം ; യാചകന്റെ സംസ്‌കാരച്ചടങ്ങിനെത്തിയത് ആയിരങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : മാനസിക വെല്ലുവിളി നേരിട്ടിരുന്ന യാചകന്റെ ശവസംസ്കാരത്തിൽ പങ്കെടുക്കാനെത്തിയത് ആയിരങ്ങൾ. കർണാടകയിലെ ബെല്ലാരിയിൽനിന്നാണ് ഈ കാഴ്ച. ഭിക്ഷയായി ഒരു രൂപ മാത്രം സ്വീകരിച്ചിരുന്ന 45-കാരനായ ബസവ (ഹുച്ചാ ബാസ്യ)യുടെ മരണാനന്തര ചടങ്ങിനാണ് വൻ ജനാവലി പങ്കെടുത്തത്. ബെല്ലാരിയിലെ ഹദഗലി നഗരത്തിലായിരുന്നു ബസവയുടെ ജീവിതം. ഇവിടുത്തെ ആളുകളുമായി ബസവയ്ക്ക് പ്രത്യേക അടുപ്പമുണ്ടായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബസവയ്ക്ക് ഭിക്ഷ നൽകുന്നത് ഭാഗ്യം കൊണ്ടുവരുമെന്നൊരു വിശ്വാസം അവിടെ പ്രചാരത്തിലുണ്ടായിരുന്നു.

ബസ് ഇടിച്ചതിനെ തുടർന്നായിരുന്നു ബസവയുടെ മരണം. നവംബർ 12-നാണ് ബസവയെ ബസ് ഇടിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ച ബസവ മരിച്ചു. ഞായറാഴ്ചയാണ് അന്തിമസംസ്കാര ചടങ്ങുകൾ നടത്തിയത്. പലയിടത്തുനിന്നും ആയിരങ്ങളാണ് ബസവയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. നഗരത്തിൽ പലയിടത്തും ബസവയ്ക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള ബാനറുകളും പ്രത്യക്ഷപ്പെട്ടു.

ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയാണ് ബസവയുടെ മൃതദേഹം സംസ്കാരത്തിന് കൊണ്ടുപോയത്. ബസവ ആളുകളെ അപ്പാജി എന്നായിരുന്നു അഭിസംബോധന ചെയ്തിരുന്നത്. ആളുകൾ എത്ര രൂപ ഭിക്ഷ നൽകിയാലും ഒരു രൂപ മാത്രം എടുത്ത ശേഷം ബാക്കി തുക ബസവ തിരികെ നൽകുമായിരുന്നു. നിർബന്ധിച്ചാൽ പോലും അദ്ദേഹം കൂടുതൽ പണം സ്വീകരിക്കുമായിരുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...